പിആര്‍ സുമേരന്‍-
കൊച്ചി:
തടിച്ചു വീര്‍ത്തു അമിത ശരീര ഭാരവുമായി 'മെക്സിക്കന്‍ അപാരത'യില്‍ വില്ലന്‍ ആയി തിളങ്ങിയ രൂപേഷ് പീതാംബരന് തടി കുറച്ചു ചെറിയ പയ്യനായി 'റഷ്യ'യില്‍ നായകനാവുന്നു. മാസങ്ങള്‍ എടുത്ത കഠിന പ്രയത്നത്തിലൂടെ രൂപേഷ് പുതിയ ലൂക്കിലേക്ക് എത്തുകയായിരുന്നു. 'മെക്സിക്കന്‍ അപരാത'ക്കുവേണ്ടി പിന്നീട് രൂപേഷ് ശരീര ഭാരം കുറച്ചിരുന്നു. എന്നാല്‍ അതിനേക്കാള്‍ ഭീകരമായ ട്രാന്സ്ഫോര്മേഷന് ആണ് 'റഷ്യ'ക്ക് വേണ്ടി താരം ചെയ്തിരിക്കുന്നത്. നിതിന്‍ തോമസ് കുരിശിങ്കല്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ മൂവി 'റഷ്യ'യില്‍ ഗോപിക അനിലും ഗോവന്‍ ചലച്ചിത്രമേളയിലെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ രാവി കിഷോറും, ആര്യ മണികണ്ഠനും, സംഗീത ചന്ദ്രനും ഉള്‍പ്പെടെ രൂപേഷ് പീതാംബരന് ആറു നായികമാരാണ്. കൊറിയോഗ്രാഫര്‍ Dr ശ്രീജിത്ത് ഡാന്‍സിറ്റി, മോഡല്‍ അരുണ്‍ സണ്ണി തുടങ്ങിയ താരങ്ങള്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നു. സബ്ജെക്ടിന് മാത്രം പ്രാധാന്യം കൊടുത്തു അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തി തന്റെ ആദ്യ സിനിമ തന്നെ ഒരു പരീക്ഷണമാക്കിയിരിക്കുകയാണ് സംവിധായകന് നിതിന്‍ തോമസ് കുരിശിങ്കല്‍. പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന 'റഷ്യ' ഉടന്‍ റിലീസ് ചെയ്യും. കുലു മിന ഫിലിംസിന്റെ ബാനറില്‍ മെഹറലി പൊയ്ലുങ്ങള്‍ ഇസ്മയില്‍, റോംസണ്‍ തോമസ് കുരിശിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് 'റഷ്യ' നിര്‍മ്മിക്കുന്നത്. മിജോ ജോസഫ്, ഡാലി നിധിന്, സിജോ തോമസ്, ഫെറിക് ഫ്രാന്‍സിസ് പട്രോപ്പില്‍, ടിന്റോ തോമസ് തളിയത്ത, ശരത്ത് ചിറവേലിക്കല്‍, ഗാഡ്വിന് മിഖേല്‍ എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്. ക്യാമറ- സൈനുല്‍ ആബിദ്, എഡിറ്റര്‍- പ്രമോദ് ഓടായഞ്ചയല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- സുനില്‍കുമാര്‍ അപ്പു. കോസ്റ്റ്യൂം- ഷൈബി ജോസഫ് ചക്കാലക്കല്‍, മേക്കപ്പ്- അന്‍സാരി ഇസ്മേക്ക്, ആര്‍ട്ട്- ജയന് കളത്ത് പാഴൂര്‍ക്കര, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- നിധീഷ് ഇരിട്ട്, സ്റ്റില്‍- അഭിന്ദ് കോപ്പാളം. പിആര്‍ഒ- പിആര്‍ സുമേരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍.