സി എന്‍ എ-
ഹൈദരാബാദ്:
തെലുങ്ക് സിനിമയിലെ യുവതാരം പ്രഭാസ് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'സലാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വലിയൊരു ഗണ്ണിന്റെ മുന മണ്ണില്‍ കുത്തി അതിന്റെ പിടിയില്‍ കൈ കുത്തി ഇരുളില്‍ ഇരിക്കുന്ന പ്രഭാസിന്റെ ചിത്രമുള്ള പോസ്റ്റര്‍ ഒരുപാട് സങ്കീര്‍ണതകള്‍ ഉയര്‍ത്തുന്നുണ്ട്. ഇത് സിനിമയുടെ ഒരു വശം മാത്രമാണ്. ഇതിനൊരു മറുവശം കൂടി ഉണ്ടെന്നാണ് പോസ്റ്റര്‍ റിലീസിനൊപ്പം പുറത്തുവരുന്ന വാര്‍ത്തകള്‍.
വെളിച്ചമുള്ള ഒരു മറുവശം.
തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനികളിലൊന്നായ ഹോംബെല് ഫിലിംസ് ആണ് പ്രഭാസ് ചിത്രമായ 'സലാറിന്റെ നിര്‍മാതാക്കള്‍. സൂപ്പര്‍ഹിറ്റ് വിജയം നേടിയ 'കെ ജി എഫി' ന് ശേഷം ഹോം ബെല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമയാണ് 'സലാര്‍'. 'കെ ജി എഫി'ന്റെ സംവിധായകന് പ്രശാന്ത് നീലാണ് 'സലാറിന്റെയും ചുക്കാന്‍ പിടിക്കുന്നത്. 2021 ലെ ഏറ്റവും വലിയ ചിത്രമായിരിക്കും 'സലാര്‍' എന്നും പ്രഭാസിന്റെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്നും അവകാശപ്പെടുന്നു.