എ.എസ്. ദിനേശ്
കോഴിക്കോട്:
സ്റ്റണ്ട് ആക്ടേഴ്സ് ആന്റ് മാസ്റ്റേഴ്സ് അസോസിയേഷന് (സാമ)യുടെ ലോഗോ പ്രകാശനവും റംസാന് സ്നേഹ സമ്മാന വിതരണവും കോഴിക്കോട് മഹാറാണി ഹോട്ടലില്‍ വെച്ച് പുരാവസ്തു, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നിര്‍വ്വഹിച്ചു.
ചടങ്ങില്‍ നൂറു സിനിമകള്‍ പൂര്‍ത്തികരിച്ച പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജി പട്ടിക്കരയ്ക്ക് മൊമ്മെന്റോയും പൊന്നാടയും നല്കി ആദരിച്ചു. തുടര്‍ന്ന് കോഴിക്കോട് പരിസരത്തുള്ള സിനിമ, നാടക കലാകാരന്മാരെ പൊന്നാടയണിയിച്ചും റംസാന് സമ്മാനം നല്‍കിയും ആദരിച്ചു.
Online PR - CinemaNewsAgency,.Com