സി എന്‍ എ-
തിരു:
കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ കലാ സാംസ്കാരിക വിഭാഗമായ 'സരസ്'ന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് അസോസിയേഷന് ഹാളില്‍ 'കാവ്യാഞ്ജലികള്‍' സംഘടിപ്പിച്ചു.
സുഗതകുമാരി, വിഷ്ണുനാരായണന്‍ നമ്പൂതിരി, നീലമ്പേരൂര്‍ മധുസൂദനന്‍നായര്‍, അനില്‍ പനച്ചൂരാന് എന്നീ കവികള്‍ക്ക ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് അവരുടെ കവിതകള്‍ വേദിയില്‍ അവതരിപ്പിച്ചു.
കവി ഇഞ്ചക്കാട്ബാലചന്ദ്രന് മുഖ്യാതിഥിയായിരുന്നു. അസോസിയേഷന് പ്രസിഡന്റ് ജെ. ബെന്‍സി അദ്ദേഹത്തിന് ഉപഹാരം നല്കി.
സരസ് പ്രസിഡന്റ് ഷിബു ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സെക്രട്ടറിയും ചലച്ചിത്ര സംവിധായകനുമായ അരുണ്‍ ഭാസ്കര്‍ സ്വാഗതം പറഞ്ഞു.
-റഹിം പനവൂര്‍
Online PR - CNA.