എംഎം കമ്മത്ത്
കൊച്ചി:
ബോളിവുഡ് സൂപ്പര്‍ താരം സണ്ണി ലിയോണി വീണ്ടും മലയാള സിനിമയിലേക്ക്.
ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന 'ഷീറോ' എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നത്. മമ്മൂട്ടിക്കൊപ്പം മധുരരാജയില്‍ നൃത്തമാടിയ സണ്ണി ഇനി മുഴുനീള കഥാപാത്രമായി മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
വളരെയേറെ നായിക പ്രാധാന്യമുള്ള കഥാപാത്രമാണ് സണ്ണി ലിയോണിയുടേത്. ആദ്യമായിട്ടാണ് ഒരു സൗത്ത് ഇന്ത്യന്‍ ചിത്രത്തില്‍ സണ്ണി മുഴുനീള റോളില്‍ എത്തുന്നത്.
ഇന്നലെ (26-03-2021) കൊച്ചിയില്‍ വച്ചു നടന്ന ഉദ്ഘാടന ചടങ്ങില്‍ സണ്ണിയും പങ്കെടുത്തു. ചിത്രത്തിന്റെ ടൈറ്റിലും ചടങ്ങില്‍ പ്രകാശനം ചെയ്തു. കൂടാതെ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു.
'ഷീറോ' ഒരു സൈക്കളോജിക്കല്‍ ത്രില്ലര്‍ ചിത്രമായാണ് ഒരുങ്ങുന്നത്.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം എത്തുന്നുണ്ട്.
ഇക്കിഗായ് മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇക്കിഗായ് മോഷന്‍ പിക്ച്ചേഴ്സിന്റെ ആദ്യ സംരഭമാണ് ഈ ചിത്രം.
കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
Online PR - CNA.