CNA
മലപ്പുറം:
ജ്ഞാനപീഠം പുരസ്കാര ജേതാവ് എസ്.കെ. പൊറ്റെക്കാട്ട് അനുസ്മരണവേദിയുടെ എസ്.കെ. പൊറ്റെക്കാട്ട് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണന് (ബഹുമുഖ പ്രതിഭ), ചലച്ചിത്ര ടെലിവിഷന്‍ നടനും നിര്‍മ്മാതാവും സാഹിത്യകാരനുമായ ഇബ്രാഹിംകുട്ടി (നോവല്‍: പുരോയാനം), ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനും എഴുത്തുകാരനുമായ സമദ് മങ്കട (ചരിത്രഗവേഷണ മതസൗഹാര്‍ദ്ദ പഠനഗ്രന്ഥം: മുഹമ്മദ് നബിയും മഹാത്മാഗാന്ധിയും), കെ.കെ.ജയരാജന് മാഷ് (ദാര്‍ശനിക ലേഖനങ്ങള്‍: മാനുഷം ശാസ്ത്രവും ദര്‍ശനവും ഒരാമുഖം) എന്നിവരെ തിരഞ്ഞെടുത്തു.
പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങിയ പുരസ്കാരങ്ങള്‍ ഫെബ്രുവരി 12 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് മലപ്പുറത്ത് മുന്‍മന്ത്രി എ.പി.അനില്‍കുമാര്‍ എം.എല്‍.എ., പുരസ്കാര നിര്‍ണ്ണയ സമിതി അധ്യക്ഷയും സാഹിത്യകാരിയുമായ ഡോക്ടര്‍ കെ.പി.സുധീര, എസ്.കെ.പൊറ്റെക്കാട്ടിന്റെ മക്കളായ ജ്യോതീന്ദ്രന്‍, സുമിത്ര ജയപ്രകാശ് എന്നിവര്‍ സമ്മാനിക്കുമെന്ന് സ്വാഗതസംഘം ചെയര്മാന് മാങ്ങോട്ടില്‍ ബാലകൃഷ്ണന്, ജനറല്‍ കണ്‍വീനര്‍
റഹിം പൂവാട്ടുപറമ്പ്, വൈസ് ചെയര്മാന് ഷാജി കട്ടുപ്പാറ, കണ്‍വീനര്‍ കെ.എം.ഗോവിന്ദന് നമ്പൂതിരി എന്നിവര്‍ അറിയിച്ചു.
Online PR - CinemaNewsAgency.Com