സി എന്‍ എ-
കൊച്ചി:
ഒരുപാട് നാളുകള്‍ക്ക് ശേഷം അനശ്വര ഗായകന് എസ് പി ബാലസുബ്രമണ്യതിന്നു ഒരു കിടിലന്‍ ഡെഡിക്കേഷന് സോങ്ങുമായി ഗുല്‍ രഞ്ജിത്തും സംഘവും എത്തിയിരിക്കുകയാണ്.
ഏറെ കാലങ്ങള്‍ക്കു മുന്‍പ് പുറത്തിറങ്ങിയ ഗുരുവായൂരപ്പ എന്ന പാട്ടിന്റെ കവര്‍ സോങ് ആണ് ഇവര്‍ പുനരാവിഷ്കരിച്ചിരിക്കുന്നത്.
ഇന്നലെ വൈകുന്നേരം (28-07-2021) 6 മണിക്ക് പ്രശസ്ത സിനിമാ താരങ്ങളായ വിഷ്ണു ഉണ്ണികൃഷ്ണന്, സാധിക വേണുഗോപാല്‍, കിരണ്‍ രാജ്, ശ്രുതി ബാല,ഷിയാസ് കരീം,ഷാനവാസ് എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെ റിലീസ് ചെയ്തത്. ഇതിനോടക്കം തന്നെ കവര്‍ സോങ് വന്‍ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഗുല്‍ രഞ്ജിത്തും അഷ്ന ആന്‍ഡ്രിയയും ചേര്‍ന്നാണ് ഗാനം ആലപിചിരിക്കുന്നത്.
സംവിധാനം- ഷാജിര്‍ കാട്ടൂര്‍, മ്യൂസിക്- മിക്കു കാവില്‍.
Online PR - CNA.