CNA
കൊച്ചി:
സിനിമാ പ്രേമികളെ ആവേശത്തിലാക്കിക്കൊണ്ട് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്ന '#SSMB28' എന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് ഇന്ന് പുറത്തുവിട്ടിരിക്കുകയാണ്.
'#SSMB28' 2023 ഏപ്രില്‍ 28-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ് നായികയായി എത്തുന്നത്. വ്യത്യസ്തമായ ഒരു ആക്ഷന്‍ എന്റര്‍ടെയ്നറായിട്ട് ഒരുക്കുന്ന ചിത്രത്തില്‍ മഹേഷ് ബാബു സ്റ്റൈലിഷ് മാസ്സ് ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്.
ടോളിവുഡിലെ തന്നെ പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ ഹരിക ആന്‍ഡ് ഹാസിന് ക്രിയേഷന്‍സിന് കീഴില്‍ എസ് രാധാകൃഷ്ണ (ചൈന ബാബു) ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അതിവേഗം പുരോഗമിക്കുകയാണ്. എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഒരു തിരക്കഥയാണ് ത്രിവിക്രം ചിത്രത്തിനായി തയ്യാറാക്കുന്നത്.
ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവായ നവിന് നൂലിയാണ്, കലാസംവിധാനം- എ എസ് പ്രകാശ്.
പ്രശസ്ത സംഗീത സംവിധായകന് എസ് തമന്, സംഗീതവും ഛായാഗ്രാഹണം പി എസ് വിനോദും നിര്‍വഹിക്കുന്നു. പി ആര് ഒ- ശബരി.
Online PR - CinemaNewsAgency.Com