അഞ്ജു അഷറഫ്-
കൊച്ചി :
'STD XE 99 BATCH' എന്ന സിനിമയുടെ പൂജ സ്വിച്ചോണ്‍ എറണാകുളത്ത് ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ നടന്നു. പൂജാ വിളക്കിലെ ആദ്യ തിരിതെളിച്ചത് നടന് ദിലീപ് ആണ്. സിനിമയുടെആദ്യ ഷോര്‍ട്ടിനുള്ള ക്ലാപ്പ് ബോര്‍ഡ് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമനയും സ്വിച്ചോണ്‍ ദിലീപും നിര്‍വഹിച്ചു.
മിനി മാത്യു പ്രൊഡക്ഷന്‍സിന്റെബാനറില്‍ മിനി മാത്യു, ഡേവിഡ് ജോണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'STD XE 99 BATCH' ജോഷി ജോണ്‍ സംവിധാനം ചെയ്യുന്നു. ചിത്രത്തില്‍ പുതുമുഖങ്ങളായ നോയല്‍ ഗീവര്ഗീസും നന്ദനാ ഷാജുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കും. സലിംകുമാര്‍, ഷാജു ശ്രീധര്‍, ചിന്നു കുരുവിള, കിച്ചു ടെല്ലസ്, ബിറ്റോ ഡേവീസ്, അനീഷ് ഗോപാല്‍, കോട്ടയം നസീര്‍, ചെമ്പില്‍ അശോകന്, ഗീതി സംഗീത, സുജിത്ത്, അനീഷ്, ശ്രീജിത്ത് പെരുമന, അസ്ഹര്‍, അനീഷ് ഗോപാല്‍, ഗീതി സംഗീത, സുജിത്ത്, അനീഷ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
നടനും മിമിക്രി കലാകാരനുമായ ഷാജു ശ്രീധറിന്റെയും ചന്ദ്നിയുടേയും മകളാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന നന്ദന. ക്ലാസിക്കല്‍ നര്‍ത്തകിയും മോണോആക്ട് കലാകാരിയും എന്ന നിലയില്‍ ശ്രദ്ധേയയായ കലാകാരിയാണ് നന്ദന. സംസ്ഥാന കലോത്സവത്തില്‍ രണ്ടുതവണ മോണോആക്ടിന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്ന്ന് അഭിനയ വേദിയില്‍ അരങ്ങേറ്റം കുറിക്കുന്ന നന്ദനാ ഷാജു പാലക്കാട് മേഴ്സി കോളേജില്‍ ഫൈനല്‍ ഇയര്‍ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. എറണാകുളത്തുകാരനായ നോയല്‍ ഗീവര്‍ഗീസ് ആണ് നായകന്. മികച്ച ഡാന്‍സ് പെര്‍ഫോമറായ നോയല്‍ അമൃത ടിവി സൂപ്പര്‍ ഡാന്‍സ് ഫൈനലിസ്റ്റായിരുന്നു.
99 കാലഘട്ടത്തിലെ സ്കൂള്‍ അന്തരീക്ഷത്തി ലാണ് 'STD XE 99 BATCH' ബാച്ച് എന്ന സിനിമ രൂപപ്പെടുന്നത്. സ്പോര്‍ട്സിനു പ്രാധാന്യം നല്കി ഒരുക്കുന്ന പ്രണയകഥ'യുടെ തിരക്കഥയെഴുതിയിരിക്കുന്നത് സംവിധായകനായ ജോഷി ജോണ്‍ തന്നെയാണ്. ഛായാഗ്രഹണം മധേഷ്, എഡിറ്റിംഗ് ഷാജു വി ഷാജി, പ്രൊഡക്ഷന്‍ കണ്ട്രോളര് വിനോദ് പറവൂര്‍, സ്റ്റില്‍സ് ശ്രീനി മഞ്ചേരി, സംഗീതം അരുണ്‍രാജ്, ലൈന്‍ പ്രൊഡ്യൂസര്‍ രാജീവ് എസ്, കലാസംവിധാനം കോയാസ് തുടങ്ങിയവര്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നു. 'STD XE 99 BATCH'ന്റെ ചിത്രീകരണം നവംബര്‍ 25 ന് കോട്ടയത്ത് ആരംഭിക്കും. പി.ആര്.ഓ- എഎസ് ദിനേശ്, ചാനല്‍ പ്രമോട്ടര്‍- എംകെ ഷെജിന്‍.