സി എന്‍ എ-
കൊച്ചി:
മലയാള സിനിമ ലോകത്തോട് വിടപറഞ്ഞ പ്രശസ്ത സംവിധായകനും തിരക്കാഥാകൃത്തുമായ സച്ചിയുടെ ജന്മദിനമായ ഇന്ന് മലയാള സിനിമയിലെ താരങ്ങളും ടെക്നീഷ്യന്മാരും ഒത്തുചേര്‍ന്ന് സച്ചിയുടെ ഓര്‍മ്മയ്ക്കായി ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു.
'സച്ചി ക്രിയേഷന്‍സ്' എന്ന പേരിലുള്ള പ്രൊഡക്ഷന്‍ ഹൗസിന്റെ ലോഞ്ച് മലയാള സിനിമാ ലോകം മുഴുവന്‍ ഒത്തുചേര്‍ന്ന് സച്ചിയുടെ ജന്മദിനം കൂടിയായ ഇന്ന് ഈ
ക്രിസ്മസ് ദിനത്തില്‍ രാവിലെ 10 മണിക്ക് സോഷ്യല്‍ മീഡിയ വഴി നടത്തി.
'അയ്യപ്പനും കോശിയും' എന്ന സച്ചിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം മലയാള സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു സച്ചിയുടെ മരണം സംഭവിക്കുന്നത്. ഒരു
നിര്‍മാണ സംരംഭം തുടങ്ങണമെന്ന പൂര്‍ത്തിയാകാതെ പോയ സച്ചിയുടെ ആഗ്രഹം നിറവേറ്റുകയാണ് സച്ചിയുടെ കുടുംബം.
'സച്ചി ക്രീയേഷന്‍സി'നു പൂര്‍ണ പിന്തുണയാണ് മലയാള സിനിമാലോകം നല്‍കിയിരിക്കുന്നത്. നല്ല സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് സച്ചി
ക്രിയേഷന്‍സിന്റെ ലക്ഷ്യം.