ജി. കെ. -
കൊച്ചി :
മോര്‍ഫിംഗ് വിരുതന്മാരുടെ പുതിയ ഇരയാണ് നടിമാരായ സായ്പല്ലവിയും അര്‍ച്ചനയും. മലയാളത്തില്‍ ഉയര്‍ന്നുവരുന്ന കലാകാരിയാണ് അര്‍ച്ചന. ജാക്ക് ആന്‍ഡ് ഡാനിയല്‍ ബ്ലൂവെയില്‍ കര്‍ത്താവ് തുടങ്ങിയ സിനിമകളിലും നിരവധി പരസ്യ ചിത്രങ്ങളിലും ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുള്ള നടിയാണ് അര്‍ച്ചന. പ്രേമം എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ നടിയും നര്‍ത്തകിയുമായ സായിപല്ലവി തെന്നിന്ത്യയിലെ അറിയപ്പെടുന്ന കലാകാരിയാണ്. ഈയടുത്ത സമയത്ത് അര്‍ച്ചന സ്വന്തമായി ചെയ്ത ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളാണ് മോര്‍ഫ് ചെയ്ത് മാറ്റിയത്. പാവാടയും ബ്ലൗസും ധരിച്ച് നാടന്‍ പെണ്‍കുട്ടിയായി നില്ക്കുന്ന അര്‍ച്ചനയുടെ അഴകാര്‍ന്ന ചിത്രത്തില്‍നിന്ന് തലയെടുത്തുമാറ്റി പകരം സായി പല്ലവിയുടെ മുഖം ചേര്‍ത്തുവെച്ചാണ് ക്രിത്രിമം നടത്തിയത്. ചലച്ചിത്രരംഗത്ത് പേരും പ്രശസ്തിയുമുള്ള സായിപല്ലവിക്കു ഇങ്ങനെയൊരു മുഖം മാറ്റി എടുക്കേണ്ട ആവശ്യമില്ലെന്ന് എല്ലാവര്ക്കും അറിയാം. സിനിമയില്‍ അര്‍ച്ചന താരതമ്യേന പുതുമുഖമായതു കൊണ്ടാണ് മോര്‍ഫിങ് വിരുതന്മാര് ഇത്തരമൊരു കൗശലത്തിന് മുതിര്‍ന്നതെന്ന് തോന്നുന്നു. മോര്‍ഫ് ചെയ്ത തന്റെ ഫോട്ടോ കണ്ട് അത്ഭുതപ്പെട്ടുപോയ അര്‍ച്ചനയുടെ പ്രതികരണത്തിലേക്ക്. എന്തിനു വേണ്ടിയാണ് അവര്‍ ഇങ്ങനെ ചെയ്തതെന്ന് എനിക്കറിയില്ല. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്യുന്നതിനു വേണ്ടി ജോബി എന്ന ഫോട്ടോഗ്രാഫറേ കൊണ്ട് രണ്ടാഴ്ച മുമ്പ് എടുപ്പിച്ച ഫോട്ടോയാണത്. ഞാന്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ഡൗണ്‍ലോഡ് ചെയ്തിട്ട് ആകണംമോര്ഫ് ചെയ്തിരിക്കുന്നത്.ഇതൊരു ശരിയായ നടപടിയല്ല. ഇപ്പോള്‍ ഇതിനെതിരെ പ്രതികരിച്ചില്ലെങ്കില്‍ ഇനിയും ഇതു തുടരുകയും ആളുകളെ കബളിപ്പിക്കുകയും ചെയ്യുമെന്നു അര്‍ച്ചന പറഞ്ഞു.