സി എന്‍ എ-
കൊച്ചി:
വിവാഹിതയായി അമേരിക്കയിലേക്ക് പറന്ന സംവൃതസുനില്‍ കുറച്ചു കാലം സിനിമയില്‍ നിന്ന് അകന്നു നില്‍ക്കുകയായിരുന്നു. കുടുംബ ജീവിതത്തിലെ മനോഹരമായ അന്തരീക്ഷം സംവൃതയെ സിനിമയില്‍നിന്ന് മാറ്റിനിര്‍ത്തിയെന്നു പറയുന്നതാവും കൂടുതല്‍ ശരി. ഇടക്കൊരു വെക്കേഷന് കാലത്ത് നാട്ടിലെത്തിയ സംവൃത, 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ' എന്ന സിനിമയിലൂടെ വീണ്ടും ക്യാമറക്ക് മുന്നിലെത്തിയെന്നു മാത്രമല്ല അഭിനയം താന്‍ മറന്നിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
ഒഴിവുകാലം കഴിഞ്ഞു അമേരിക്കയിലേക്ക് മടങ്ങിപോയ സംവൃത ഇപ്പോള്‍ പുതിയ സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്.
'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിനുശേഷം അനൂപ് സത്യന് സംവിധാനം ചെയ്യുന്ന സിനിമയിലാണ് സംവൃത അഭിനയിക്കുന്നത്. പുതിയ സിനിമയില്‍ അഭിനയിക്കുന്ന വിവരം സംവൃത തന്നെയാണ് വെളിപ്പെടുത്തിയത്.