സി എന്‍ എ-
കൊച്ചി:
വികെ പ്രകാശ് സംവിധാനം ചെയ്യുന്ന 'എരിഡ' എന്ന ത്രില്ലര്‍ ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്റര്‍ പുറത്തിറക്കി. ഫുള്‍ സ്ലീവ് ഷര്‍ട്ട് കൈമുട്ട് വരെ മടക്കിവെച്ചു താഴേക്കുവസ്ത്രങ്ങളൊന്നും ധരിക്കാതെ കാലുകള്‍ പൂര്‍ണമായും വെളിയില്‍ കാണുന്ന രീതിയില്‍ അര്‍ദ്ധനഗ്നയായി നില്ക്കുന്ന സംയുക്താ മേനോന്റെ ചിത്രമുള്ള ടൈറ്റില്‍ പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്.
പണ്ട്, പണ്ടെന്നു പറഞ്ഞാല്‍ 42വര്‍ഷം മുമ്പത്തെക്കഥയാണ്. അന്ന് നടി സീമയുടെ ഇതു പോലൊരു ചിത്രം പതിച്ച ആകര്‍ഷകമായ ടൈറ്റില്‍ പോസ്റ്റര്‍ ഇറങ്ങിയിരുന്നു. കേരളം മുഴുവന്‍ പതിഞ്ഞ അന്നത്തെ ഏറ്റവും ശ്രദ്ധേയമായ പോസ്റ്ററുകളില്‍ ഒന്നായിരുന്നു. പോസ്റ്റര്‍ വിപ്ലവവും സിനിമയുടെ മികവും പ്രേക്ഷകരെ ആവേശം കൊള്ളിക്കുക മാത്രമല്ല 'അവളുടെ രാവുകളെ വന്‍വിജയമാക്കി തീര്‍ക്കുകയും ചെയ്തു.
ആലപ്പി ഷെരീഫ് തിരക്കഥ എഴുതി ഐ.വി. ശശി സംവിധാനം ചെയ്ത സിനിമയാണ് അവളുടെ രാവുകള്‍. നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സിനിമ രംഗത്ത് ചര്‍ച്ച ചെയ്യപ്പെട്ട പോസ്റ്ററിന്റെ തുടര്‍ച്ചയാണിതെന്ന് പറയാന്‍ പറ്റില്ലെങ്കിലും ആ ഒരു കാഴ്ച്ച 'ഏറിഡ'യുടെ പോസ്റ്ററിലുണ്ട്. വര്‍ഷങ്ങള്‍ ഒരുപാട് കടന്ന്പോയെങ്കിലും പഴയതിനെ ഓര്‍മപ്പെടുത്തുന്ന മനോഹരമായ കാഴ്ച്ചയാണ് 'എരിഡ'യുടെ പുതിയ പോസ്റ്റര്‍.
അവളുടെ രാവുകളും എരിഡയും... രണ്ടും രണ്ട് കഥയാണ്. കഥാപാത്രങ്ങളും വ്യത്യസ്തമാണ്. അവതരണരീതി വ്യത്യസ്തമാണ്. രണ്ട് സിനിമയുടെയും പോസ്റ്റര്നെക്കുറിച്ചാണ് ഇത്രയും പറഞ്ഞത്. എരിഡ എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ സിനിമയാണിത്.
നാസ്സര്‍, സംയുക്ത മേനോന്, കിഷോര്‍, ധര്മ്മജന് ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ് പ്രമുഖ താരങ്ങള്‍.
ട്രെന്റ്സ് ആഡ്ഫിലിം മേക്കേഴ്സ് െ്രെപവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം എസ്. ലോകനാഥന് നിര്‍വ്വഹിക്കുന്നു. പ്രശസ്ത നിര്‍മ്മാതാവ് അരോമ മണിയുടെ മകന് അരോമ ബാബു നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് 'എരിഡ'. വൈ. വി. രാജേഷ് തിരക്കഥ എഴുതുന്നു.