സി എന്‍ എ-
കൊച്ചി:
നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് സോഷ്യല്‍മീഡിയയില്‍ വളരെ ആക്റ്റീവാണ്. തന്റെ ഇരട്ടക്കുട്ടികളായ ഉമ്മുക്കുല്‍സുവിന്റെയും ഉമ്മിണിത്തങ്കയുടെയും വളര്‍ച്ചയുടെ ഓരോ ഘട്ടവും സാന്ദ്ര 'SUPERNATURAL FAMILY - Thankakolusu & CookuPawjo' എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുമുണ്ട്.
ഇക്കുറി സാന്ദ്രയും ഭര്‍ത്താവ് വില്‍സണ്‍ ജോണും ഇരട്ടക്കുട്ടികളുമെത്തുള്ള മനോഹരമായ മൂന്നാര്‍ യാത്രയുടെ വീഡിയോ സോങ്ങ് ആണ് തന്റെ പ്രിയ ക്ഷ്രേകര്‍ക്ക് മുന്നിലെത്തിച്ചിരിക്കുന്നത്.
ഈ വീഡിയോ സോങ്ങിന് മറ്റൊരു പ്രത്യേകതയുമുണ്ട്. സാന്ദ്രയുടെ തങ്കക്കൊലുസ്സുകളുടെ ചാനലിന് ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് കടന്നു എന്നതാണ്.