സി എന്‍ എ-
ന്യൂഡല്‍ഹി:
ഇന്ത്യയുടെ ടെന്നീസ് താരം സാനിയ മിര്‍സ വെബ് സീരിസില്‍ എത്തുന്നു. ക്ഷയരോഗത്തിനെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന് വേണ്ടി നിര്‍മ്മിക്കുന്ന 'MTV Nishedh - Alone Together' എന്ന വെബ്സീരീസിലാണ് സാനിയ മിര്‍സ അഭിനയിക്കുകന്നത് എന്ന് പ്രശസ്ത വാത്താമാധ്യമം ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
'ക്ഷയരോഗം രാജ്യത്തെ ഏറ്റവും വലിയ രോഗങ്ങളിലൊന്നായി മാറുകയാണ്. രോഗനിര്‍ണയം നടത്തിയ കേസുകളില്‍ പകുതിയോളം പേര് 30 വയസ്സിന് താഴെയുള്ളവരാണ്. അതുകൊണ്ടുതന്നെ ഈ രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറേണ്ടത് അത്യാവശ്യമാണ്. യുവാക്കളെ പുകവലിയില്‍ നിന്നും പിന്തിരിപ്പിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്.' എന്ന് സാനിയ പറഞ്ഞു.
അഞ്ച് എപ്പിസോഡുകള്‍ ഉള്ള വെബ് സീരിസ് ഈ മാസം അവസാനത്തോടെ റിലീസ് ചെയ്യുമെന്നാണ് നിഗമനം. സയെദ് റാസ, പ്രിയ ചൗഹാന്, അശ്വിന് നല്‍വാഡെ, അശ്വിന് മുഷ്റന്‍ എന്നിവരാണ് വെബ്സീരിസില് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.