Editor - MM Kamath
കൊച്ചി:
ബെന്‍സ് വാസു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജയന് നടുവത്താഴത്ത് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'സഞജയ് ഓണ്‍കോള്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.
സംവിധായകന് ജയന് നടുവത്താഴത്ത് തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്.
'കൊറോണ വരും, പോകും... സിനിമകള്‍ വരും, പോകും...
പക്ഷേ എനിക്ക്
എന്നെ തൃപ്തിപ്പെടുത്താതെ പോകാന്‍ കഴിയില്ല!
ഈ പകര്‍ച്ചവ്യാധി, എന്റെ ജോലി ഷെഡ്യൂള്‍, മറ്റ് നിയന്ത്രണങ്ങള്‍ എന്നിവയ്ക്കിടയില്‍ ഇത് എളുപ്പമല്ല.
ഇതാ എന്റെ അടുത്ത ഫീച്ചര്‍ ഫിലിം...
എന്റെ അടുത്ത സംവിധാനത്തില്‍ 'സഞ്ജയ് ഓണ്‍ കോള്‍' റിലീസിന് തയ്യാറെടുക്കുന്നു!' എന്നാണ് സംവിധായകന് തന്റെ FB പോസ്റ്റില്‍ കുറിച്ചത്.
'സഞജയ് ഓണ്‍കോള്‍' ഒരു ഫോണ്‍ കോളിനെ അടിസ്ഥാനമാക്കിയുള്ള മിസ്റ്ററി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ്.
ഛായാഗ്രഹണം- സംഗീത് മാത്യൂസ്, എഡിറ്റിംഗ്- റിസാല്‍ ജെയിനി, ബാഗ്റൗണ്ട് സ്കോര്‍- പി.എസ്. ജയ്ഹരി, ഗാനങ്ങള്‍- ശബരിഷ് മേനോന്, വരികള്‍- അനീഷ് ലാല്‍ കെ.എച്ച്, കല- ശരത് ലാല്‍, സൗണ്ട് ഡിസൈന്‍ & ഫൈനല്‍ മിക്സ്- ഷെഫിന് മായന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- സ്വാമിനാഥന്, ക്രിയേറ്റീവ് ടീം- കൃഷ്ണദാസ് കെ, ഡോ. രാജാദ് ആര്. റെക്കോര്‍ഡിംഗ് എഞ്ചിനീയര്‍- അബിന്‍ തോപ്പില്‍, പോസ്റ്റര്‍ ഡിസൈന്‍- ബോക്കെഡോട്സ്.
Online PR - CinemaNewsAgency.Com