Editor- MM Kamath
കൊല്ലം:
ദുരിതമനുഭവിക്കുന്നവരെ നേരിട്ടെത്തി സന്ദര്‍ശിച്ച് തന്നാല്‍ ആവുന്ന സഹായങ്ങള്‍ എത്തിച്ചു നല്കുന്ന നല്ല മനസ്സിന്റെ ഉടമയാണ് നടനും സംവിധായകനുമൊക്കെയായ സന്തോഷ് പണ്ഡിറ്റ്.
പ്രളയ സമയത്തും മറ്റും താരം പലവിധ സഹായസേവനങ്ങള്‍ ആവശ്യക്കാര്‍ക്ക് നല്കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും സാമൂഹ്യ സേവനരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ഇക്കുറി സന്തോഷ് പണ്ഡിറ്റ് കൊല്ലം ജില്ലയില്‍ ശാസ്താംകോട്ടയില്‍ തീര്‍ത്തും കഷ്ടപ്പെടുന്ന അസുഖ ബാധിതയായ ഭാര്യയും രണ്ടു മക്കളുമായി വാടക വീട്ടില്‍ കഴിയുന്ന ഒരു കുടുംബത്തിലെ ഒരാള്‍ക്ക് KL-29C-7303 എന്ന നമ്പര്‍ ഒരു സെകന്‍ഡ് ഹാന്‍ഡ് ഓട്ടോറിക്ഷ സമ്മാനിച്ചാണ് താരമായത്.
'കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്. ഓരോ വ്യക്തിക്കും ഇവിടെ വേണ്ടത് വിദ്യാഭ്യാസവും തൊഴിലും തന്നെയാണ്. അതുകൊണ്ട് തന്നെയാണ് എത്ര ദൂരെയാണെങ്കിലും ഞാന്‍ നേരില്‍ ചെന്ന് കാര്യങ്ങള്‍ ബോധ്യപ്പെട്ടതിനു ശേഷം മാത്രം അവര്‍ക്ക് നേരിട്ട് എത്തിച്ചുകൊടുക്കുന്നത്.' എന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
Click Here to Play Video