സി എന്‍ എ-
കൊച്ചി:
ജൂഡ് ആന്റണി ഒരുക്കുന്ന നായിക പ്രാധാന്യമുള്ള ചിത്രമാണ് 'സാറാസ്'. അന്നാ ബെന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയില്‍ സണ്ണി വെയ്നാണ് നായകന്. മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, സിദ്ധീഖ്, അജു വര്‍ഗീസ്, സിജു വില്‍സണ്‍, വിജയകുമാര്‍,പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. അന്നാബെന്ന്റെ അച്ഛനും തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്പലം ഈ സിനിമയില്‍ അന്നയുടെ അച്ഛന്റെ വേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 'ക്ലാസ്മേറ്റ് അടക്കം ഒരുപിടി സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള നിര്‍മ്മാതാവ് ശാന്താ മുരളിയും പി.കെ മുരളീധരനുമാണ് 'സാറാസ്' നിര്‍മ്മിക്കുന്നത്.
കഥ- അക്ഷയ്ഹരീഷ്, ക്യാമറ- നിമിഷ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- മോഹന്‍ദാസ്, സംഗീതം- ഷാന്‍ റഹ്മാന്, എഡിറ്റിംഗ്- റിയാസ് ബാദര്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്സ് സേവ്യര്‍.
സൗണ്ട്സ്- വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍ (സൗണ്ട് ഫാക്ടര്‍), പ്രോജക്ട് ഡിസൈനര്‍- ബിനു മുരളി, പ്രൊഡക്ഷന്‍ കണ്ട്രോളര്- സജീവ് അര്ജുനന്, ഫിനാന്‍സ് കണ്ട്രോളര്- ബിബിന്‍ സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അനീവ് സുകുമാര്‍, പി.ആര്.ഒ- ആതിര ദില്‍ജിത്ത്, സ്റ്റില്‍സ്- സുഹൈബ്.
കോവിഡ് പ്രതിരോധ സുരക്ഷാനിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സാറാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.