സി എന്‍ എ-
ഹൈദരാബാദ്:
തെലുങ്ക് സിനിമയിലെ ജനകീയ നായകനും തെന്നിന്ത്യന്‍ ചലച്ചിത്ര വേദിക്ക് പ്രിയപ്പെട്ടവനുമായ മഹേഷ് ബാബുവിന്റെ പുതിയ ചിത്രമായ 'സര്‍കാറു വാരി പാട്ട'യില്‍ മലയാളത്തിന്റെ സ്വന്തം കീര്‍ത്തി സുരേഷ് ആണ് നായിക. മഹേഷ് ബാബുവും കീര്‍ത്തി സുരേഷും ജോഡി ചേരുന്ന ആദ്യ ചിത്രമാണിത്. കീര്‍ത്തി സുരേഷിന്റെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരിക്കും ഇത്. തമിഴിലും തെലുങ്കിലും കീര്‍ത്തി ഇപ്പോള്‍ വലിയ പ്രൊജക്ടുകളാണ് ചെയ്യുന്നത്. 'സര്‍കാറു വാരി പാട്ട'യില്‍ വില്ലനായി എത്തുന്നത് ബോളിവുഡ് താരം അനില്‍ കപൂറാകാന് സാധ്യതയുണ്ട്.