CNA
കൊച്ചി:
ആര് എസ് വിമല്‍ അവതരിപ്പിക്കുന്ന 'ശശിയും ശകുന്തളയും' എന്ന സിനിമയുടെ പുറത്തിറങ്ങി ടീസര്‍ ശ്രദ്ധേയമായി.
സംവിധായകന് വിനയന് നടന് ടോവിനോ തോമസ് സംവിധായകനും നടനുമായ നാദിര്‍ഷ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്.
ആമി ഫിലിംസിന്റെ ബാനറില്‍ ആര്‍എസ് വിമലിനൊപ്പം സലാം താനിക്കാട്ട്, നേഹ(ആമി) എന്നിവരും കൂടെ ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളികളാകുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍- പ്രജയ് ജെ കാമത്ത് & മോഹന്‍ ഡിയോഡേറ്റ്.
നവാഗതനായ ബിച്ചാള്‍ മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാഹിന്‍ സിദ്ദീഖ്.
ആര് എസ് വിമല്‍, അശ്വിന് കുമാര്‍, ബാലാജി ശര്‍മ്മ, നേഹ (ആമി ) തുടങ്ങിയവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കെ പി, പ്രകാശ് അലക്സ് എന്നിവര്‍ ചേര്‍ന്ന് സംഗീതം ഒരുക്കുന്നതോടപ്പം കെ പി ചിത്രത്തിന് പശ്ചാത്തലസംഗീതവും നിര്‍വഹിക്കുന്നു.
വിഷ്ണുപ്രസാദ് ആണ് ചിത്രത്തിന്റെ ക്യാമറ, ബസന്ത് പെരിങ്ങോട് ആര്‍ട്ടും കുമാര്‍ എടപ്പാള്‍ കോസ്റ്റ്യൂമും, വിപിന്‍ ഓമശ്ശേരി മേക്കപ്പും അഷറഫ് ഗുരുക്കള്‍ സ്റ്റണ്ടും നിര്‍വഹിക്കുന്നു.
1970- 75 കാലഘട്ടങ്ങളില്‍ നടക്കുന്ന ട്യൂട്ടോറിയല്‍ കോളേജുകളും, പ്രണയവും പകയും മത്സരവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം.
പീരിയോഡിക്കല്‍ ചിത്രമായ 'എന്ന് നിന്റെ മൊയ്ദീന്റെ രചനയും സംവിധാനവും നിര്‍വഹിച്ച ആര് എസ് വിമല്‍ തന്നെയാണ് 'ശശിയും ശകുന്തളയും' എന്ന പീരിയോഡിക്കല്‍ ചിത്രത്തിന്റെയും രചന.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com