സി എന്‍ എ-
കൊച്ചി:
'സത്യമേവ ജയതേ-2'ല്‍ ജോണ്‍ എബ്രഹാമിനൊപ്പം രാജീവ് പിള്ളയും എത്തുന്നു. മിലാപ് സവേരി രചനയും സംവിധാനവും ചെയ്യുന്ന ചിത്രം 2018 ല്‍ പുറത്തിറങ്ങിയ 'സത്യമേവ ജയതേ'യുടെ രണ്ടാം ഭാഗമാണ് ഇത്. രാജീവ് ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഓണ്‍ലൈന്‍ ഓഡിഷനിലൂടെയാണ്. ഇതിനോടകം 'കമല്‍ ധമാല്‍ മലാമാല്‍', 'ഗുരുദാക്ഷിണ', 'ഷക്കീല' എന്നീ മുന്ന് ഹിന്ദി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലുമായി മൂന്ന് ചിത്രങ്ങള്‍ രാജീവിന്റേതായി പുറത്തിറങ്ങാനുണ്ട്. മുതിര്‍ന്ന ഛായാഗ്രാഹകന്‍ കെപി നമ്പൂതിരിയുടെ സംവിധാന അരങ്ങേറ്റമായ 'വര്‍ക്ക് ഫ്രം ഹോം', ഷലീലിന്റെ ഏഴ് ഭാഷകളില്‍ ഒരുങ്ങുന്ന 3D ഹൊറര്‍ ചിത്രം 'സാല്‍മണ്‍', നവാഗതനായ വിഷ്ണു സംവിധാനം ചെയ്യുന്ന 'പ്രതിമുഖം' എന്നിവയാണ് രാജീവിന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.
ജോണ്‍ അബ്രഹമിനും രാജീവ് പിള്ളയ്ക്കും പുറമേ ദിവ്യ ഖോസ്ല കുമാര്‍, മനോജ് ബാജ്പേയി, നോറ ഫത്തേഹി, ദയാ ശങ്കര്‍ പാണ്ഡെ എന്നിവരും അഭിനയിക്കുന്നുണ്ട്.
ഛായാഗ്രഹണം നിഗം ബോംസാന്, എഡിറ്റര്‍ മഹിര് സവേരി, നിമ്മാണം കമ്പനി ടിസീരീസ് എമ്മെ എന്റര്ട്ടേയ്ന്മെന്റ്.
ലഖ്നൗ, റായ്ബറേലി എന്നീ സ്ഥലങ്ങളാണ് 'സത്യമേവ ജയതേ2' ന്റെ പ്രധാന ലൊക്കേഷന്‍. ചിത്രം അടുത്ത വര്‍ഷം മെയ് 12ന് റിലീസിനെത്തും.