CNA
കൊച്ചി:
ഇനിയാണ് യഥാര്‍ത്ഥ ആഘോഷം! ഫുള്‍ പാര്‍ട്ടി മൂഡില്‍ യൂത്തിനെ കയ്യിലെടുക്കാന്‍ റോഷന് ആന്‍ഡ്രൂസിന്റെ 'സാറ്റര്‍ഡേ നൈറ്റ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രൈലര്‍ പുറത്തിറങ്ങി.
പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന, നിവിന്‍ പോളി, അജു വര്‍ഗീസ്, സിജു വില്‍സണ്‍, സൈജു കുറുപ്പ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'സാറ്റര്‍ഡേ നൈറ്റ്'.
പുത്തന്‍ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥപറയുന്ന ഒരു കളര്‍ഫുള്‍ ആഘോഷചിത്രമായിരിക്കും 'സാറ്റര്‍ഡേ നൈറ്റ്' എന്ന സൂചനയാണ് ചിത്രത്തിന്റെ ട്രൈലറില്‍ നിന്നും ലഭിക്കുന്നത്.
മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി കൊച്ചിയിലെ പ്രമുഖ പബ്ബില്‍ വച്ചാണ് ട്രെയ്ലര് ലോഞ്ച് ചെയ്തത്. നിവിന്‍ പോളിയും റോഷന് ആന്‍ഡ്രൂസും രണ്ടാമതായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'സാറ്റര്‍ഡേ നൈറ്റ്'.
ചിത്രത്തില്‍ സ്റ്റാന്‍ലി എന്ന കഥാപാത്രമായാണ് നിവിന്‍ പോളി എത്തുന്നത്. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്, ശാരി, വിജയ് മേനോന്, അശ്വിന് മാത്യു തുടങ്ങിയവരും ചിത്രത്തില്‍ ഒന്നിക്കുന്നു.
നവീന്‍ ഭാസ്കറാണ് 'സാറ്റര്‍ഡേ നൈറ്റിന്റെ' തിരക്കഥ ഒരുക്കുന്നത്. ആഗസ്റ്റ് 17ന് പുറത്ത് വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് സിനിമയുടെ നിര്‍മ്മാണം.
തിരക്കഥ: നവീന്‍ ഭാസ്കര്‍, ഛായാഗ്രഹണം: അസ്ലം പുരയില്‍, ചിത്രസംയോജനം: ടി ശിവനടേശ്വരന്‍, സംഗീതം: ജേക്ക്സ് ബിജോയ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അനീഷ് നാടോടി, മെയ്ക്കപ്പ്: സജി കൊരട്ടി, കോസ്റ്റ്യൂം ഡിസൈനര്‍: സുജിത്ത് സുധാകരന്, കളറിസ്റ്റ്: ആശിര്‍വാദ്, ഡി ഐ: പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, ഓഡിയോഗ്രഫി: രാജാകൃഷ്ണന് എം. ആര്, ആക്ഷന്‍ ഡിറക്ടേഴ്സ്: അലന് അമിന്‍, മാഫിയാ ശശി, കൊറിയോഗ്രാഫര്‍: വിഷ്ണു ദേവ, സ്റ്റില്‍സ്: സലിഷ് പെരിങ്ങോട്ടുകര, പൊമോ സ്റ്റില്‍സ്: ഷഹീന് താഹ, പ്രൊഡക്ഷന്‍ കണ്ട്രോളര്: നോബിള്‍ ജേക്കബ്, ആര്‍ട്ട് ഡയറക്ടര്‍: ആല്വിന് അഗസ്റ്റിന്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്സ്: കാറ്റലിസ്റ്റ്, ഡിസൈന്‍സ്: ആനന്ദ് രാജേന്ദ്രന്, പി.ആര്.ഒ: ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.
Online PR - CinemaNewsAgency.Com