CNA
കൊച്ചി:
ഗോകുല്‍ സുരേഷ്, ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി D14 എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന 'സായാഹ്ന വാര്‍ത്തകള്‍' എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്ലര് റിലീസായി.
'സാജന് ബേക്കറി'ക്ക് ശേഷം അരുണ്‍ ചന്ദു സംവിധാനം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം ശരണ്യ ശര്‍മ്മ നായികയാവുന്നു.
സമീപകാല രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തില്‍ ഒരുക്കുന്ന 'സായാഹ്ന വാര്‍ത്തകളുടെ തിരക്കഥ സംഭാഷണം സച്ചിന് ആര് ചന്ദ്രന്, അരുണ്‍ ചന്ദു എന്നിവര്‍ ചേര്ന്നെഴുതുനന്നു.
ശരത് ഷാജി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്, എലിസമ്പത്ത് ജോസ് എന്നിവരുടെ വരികള്‍ക്ക് പ്രശാന്ത് പിള്ള, ശങ്കര്‍ ശര്‍മ്മ എന്നിവര്‍ സംഗീതം പകരുന്നു. എഡിറ്റര്‍- ഹിഷാം യൂസഫ്, കല- ഷിജി പട്ടണം, മേക്കപ്പ്- ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ദിനില്‍ ബാബു, അസോസിയേറ്റ് ഡയറക്ടര്‍- നിതിന്‍ എം എസ്, രാജേഷ് അടൂര്‍, മാക്സ് വെല്‍ എം എസ്, പ്രശാന്ത് ഹി മേനോന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- കമലേഷ് പയ്യന്നൂര്‍, മനോജ് കാരന്തൂര്‍, സജീവ് ചന്തിരുര്‍, സന്തോഷ് കാവുങ്കല്‍, പരസ്യക്കല- ആന്റണി സ്റ്റീഫന്‍, സ്റ്റില്‍സ്- പ്രിന്‍സ് പി എം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- റിയാസ്.
ജൂണ്‍ ഇരുപത്തിനാലിന് 'സായാഹ്ന വാര്‍ത്തകള്‍' D14 എന്റര്ടെയ്മെന്റ്സ് തീയേറ്ററുകളിലെത്തിക്കുന്നു.