CNA
കൊച്ചി:
അപ്പാനി ശരത്തിനെ നായകനാക്കി സുരേഷ് ഗോപാനം കഥയെഴുതി സംവിധാനം ചെയ്യുന്ന 'സീന്‍ നമ്പര്‍ 36 മാളവിക വീട്' പ്രദര്‍ശനം തുടങ്ങി.
മഞ്ജു സുരേഷ് ഫിലിംസിന്റെ ബാനറില്‍ മഞ്ജു സുരേഷ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ യുവതാരം വമിക സുരേഷ് നായികയാവുന്നു.
കൈലാഷ്, ശശാങ്കന്, നിര്‍മ്മല്‍ പാലാഴി, ഹരീഷ് കണാരന്, സബിത നായര്‍, പാപ്പന് എന്നിവരാണ് മറ്റു താരങ്ങള്‍.
നര്‍മ്മം, പ്രണയം ആക്ഷന്‍ എന്നിവയ്ക്ക് പ്രാധാന്യം നല്കി ഒരുക്കുന്ന 'സീന്‍ നമ്പര്‍ 36, മാളവിക വീട്' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്ര സ്വാമി നിര്‍വഹിക്കുന്നു.
കൃഷ്ണകുമാര്‍ ബാലുശ്ശേരി തിരക്കഥ, സംഭാഷണമെഴുതുന്നു.
ചിത്രസംയോജനം- ഹരി ജി നായര്‍, സംഗീത് കുമാര്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സായ് ബാലയുടെതാണ്.
പ്രൊഡക്ഷന്‍ കണ്ട്രോളര്- അജിത്ത് ചെമ്പകശ്ശേരി, പ്രൊജക്ട് ഡിസൈനര്‍- പ്രഭീഷ് കാലിക്കറ്റ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ബാബു പഴിഞ്ചേരി,
കല- ജോഷി അഗസ്റ്റിന്, കോസ്റ്റ്യൂം ഡിസൈനര്‍- നിലൂണ, വസ്ത്രാലങ്കാരം- സന്ദീപ്, മേക്കപ്പ്- പ്രഭീഷ് കാലിക്കറ്റ്, സ്റ്റില്‍സ്- സജിത്ത്, പരസ്യക്കല- മനോജ് ഡിസൈന്‍, ഫിനാന്‍സ് കണ്ട്രോളര്- സുരേഷ്, ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍- ജയേന്ദ്ര ശര്‍മ്മ, ആക്ഷന്‍- ബ്രൂസ് ലി രാജേഷ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com