CNA
കൊച്ചി:
ആംസ്റ്റര്‍ഡാം മൂവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ രേഷ്മ സി.എച്ച് നിര്‍മ്മിച്ച് വിനു ശ്രീധര്‍ സംവിധാനം ചെയ്യുന്ന 'എല്ലാം സെറ്റാണ്' എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി.
രംഗീഷിന്റെ എഴുതിയ വരികള്‍ക്ക് പി.എസ് ജയഹരി ഈണം പകര്‍ന്ന് പി.എസ് ജയഹരിയും, കെ.ബി രാഗേഷും ചേര്‍ന്ന് ആലപിച്ച 'സെറ്റാണ്, സെറ്റാണ്...' എന്നാരംഭിക്കുന്ന ഗാനമാണ് മനോരമ മ്യൂസിക്കിലൂടെ റിലീസായത്.
'പെണ്ണൊരുത്തി' എന്ന ഹിറ്റ് ഗാനത്തിന് ശേഷം അവതരിപ്പിക്കുന്ന ഈ ഗാനരംഗത്ത്, സിനിമാ ലൊക്കേഷനിലെ സംവിധായകനും ക്യാമറാമാനും മേക്കപ്പമാനും ലൈറ്റ് യൂണിറ്റിലെ അംഗങ്ങളും തുടങ്ങി പ്രൊഡക്ഷന്‍ ബോയ്സ് വരെ അവരുടെ ലഞ്ച് ബ്രേക്ക് ആഘോഷിക്കുന്നതാണ് ചിത്രീകരിച്ചിട്ടുള്ളത്.
ബിപിന്‍ ജോസ്, ചാര്‍ലി ജോ, ഷൈജോ അടിമാലി, സുമേഷ് ചന്ദ്രന്, അനീഷ് ബാല്‍, കിഷോര്‍ മാത്യു, അനന്തു, രാജീവ് രാജന്, സുനില്‍ കെ ബാബു, വരുണ്‍ ജി പണിക്കര്‍, നിധീഷ് ഇരിട്ടി, ഹാരിസ് മണ്ണഞ്ചേരി, ഫവാസ് അലി, അമല്‍ മോഹന്‍, അശ്വല്‍, ഭഗീരഥന്, അഭിജിത്ത് ലേഫ്ലേര്‍, ബിപിന്‍ രണദിവെ, രെജീഷ് ആര് പൊതാവൂര്‍, റെനീസ് റെഷീദ്, അയൂബ് ചെറിയ, ഹോച്മിന്‍, ചൈത്ര പ്രവീണ്‍, രേഷ്മ, രമ, ചിത്ര, ജ്യോതിക, സ്നേഹ, അഞ്ജു മോഹന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആദ്യമായി ഒരു വീട്ടുകാര്‍ അവരുടെ വീട് ഷൂട്ടിംഗിന് കൊടുക്കുന്നതും, തുടര്‍ന്ന് അവിടെ ഷൂട്ടിംഗിനെത്തുന്ന സിനിമാക്കാരും വീട്ടുകാരും ചേര്‍ന്നുള്ള ഒരു ദിവസത്തെ സംഭവബഹുലവും രസകരവുമായ മുഹൂര്‍ത്തങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഒരു ഫുള്‍ കോമഡി എന്റര്ടെയ്നര് ചിത്രമാണ് 'എല്ലാം സെറ്റാണ്'.
വിനു ശ്രീധര്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അമല്‍ തോമസ് നിര്‍വ്വഹിക്കുന്നു.
മഹേഷ് ഗോപാല്‍, രംഗീഷ് എന്നിവരുടെ വരികള്‍ക്ക് ജയഹരി സംഗീത സംവിധാനം നിര്‍വ്വഹിച്ച രണ്ട് ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ട്. വിനീത് ശ്രീനിവാസന്, സിതാര കൃഷ്ണകുമാര്‍, ജയഹരി, കെ.എം രാകേഷ് എന്നിവരാണ് ഗായകര്‍.
പശ്ചാത്തല സംഗീതം- ജയഹരി, എഡിറ്റിംഗ്- രതീഷ് മോഹന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഹോച്മിന്‍ കെ സി, മേക്കപ്പ്- രെജീഷ് ആര് പൊതാവൂര്‍, വസ്ത്രാലങ്കാരം- സുകേഷ് താനൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- നവാസ് കെ അലി, അസിസ്റ്റന്റ് ഡയറക്ടര്‍- അഖില്‍ നാലുകെട്ടില്‍, കല- ശ്രീജിത്ത് കോതമംഗലം കണ്ണന് മണ്ണാര്‍ക്കാട്, സ്റ്റില്‍സ്- രാഹുല്‍ എം സത്യന്, ഇകുട്ട്സ് രഘു, സൗണ്ട് ഡിസൈനിംഗ്, മിക്സിംഗ്- ആശിഷ് ഇല്ലിക്കല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ്- അയൂബ് ചെറിയ, പ്രൊഡക്ഷന്‍ മാനേജര്‍- റെനീസ് റെഷീദ്, ഫിനാന്‍സ് കണ്ട്രോളര്- നീരജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എം.എസ്. ഫാസില്‍ കാട്ടുങ്കല്‍, കോ-പ്രൊഡ്യൂസേഴ്സ്- ഹെലീന്, രംഗീഷ്.
നവംബര്‍ നാലിന് 'എല്ലാം സെറ്റാണ്' തിയേറ്ററുകളിലെത്തുന്നു.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com