CNA
കൊച്ചി:
ജ്യോതിഷ് പ്രഭു പണിക്കര്‍, അഖില്‍ എ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ശകടം' എന്ന മ്യൂസികല്‍ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു.
'ആനന്ദം', 'ഹൃദയം', എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അന്നു ആന്റണിയാണ് 'ശകടം' എന്ന മ്യൂസികല്‍ ഷോര്‍ട്ട് ഫിലിമില്‍ നായികയായി എത്തുന്നത്. 'മെയ്ഡ് ഇന്‍ ക്യാരവാന്‍' ആണ് അന്നു ആന്റണിയുടെ അടുത്തതായി റിലീസിനൊരുങ്ങുന്ന മലയാള ചിത്രം.
'ശകടത്തില്‍ നായകനായെത്തുന്നത് ജിഷ്ണു അയ്യപ്പന് ആണ്. ചിത്രത്തില്‍ ചിഞ്ചു രാജ്, ഡെല്‍ജോ ഡൊമനിക്, ബിനീഷ് ബാബു, അഫ്നാന് പാലൂര്, സുജിത്ത്, ലക്ഷ്മി മോഹന്‍, ഉഷ മനോജ് എന്നിവരും കഥാപാത്രങ്ങളായെത്തുന്നുണ്ട്.
പ്രൊഡ്യൂസര്‍- സജിന്‍ കെ സുരേന്ദ്രന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജിതിഷ് പി ലാസര്‍, ഛായാഗ്രഹണം- അമല്‍ ജെയ്സണ്‍, സംഗിതം & പശ്ചാത്തല സംഗീതം- അരവിന്ദ് മഹാദേവന്, ഗാനരചന- റ്റിറ്റോ പി തങ്കച്ചന്, ഗാനാലാപനം- വിനീത് ശ്രീനിവാസന്, അഞ്ജലി വാര്യര്‍.
എഡിറ്റര്‍- ടിജോ തങ്കച്ചന്, കലാസംവിധാനം- ഋഷി കെ കൃഷ്ണ, രാഹുല്‍ രാജ്. ചമയം- ബിജി മേനോന്, വസ്ത്രാലങ്കാരം- ഫാസ്മില് സര്‍ദാര്‍, ലൊക്കേഷന്‍ മാനേജര്‍- ജിത്തു ജിതിന്, ജിതിന് അപ്പു. ഡി ഐ കളറിസ്റ്റ്- ആല്വിന് ടോമി(കോഫീ ഹില്‍സ്), ശബ്ദസംവിധാനം & ഫൈനല്‍ മിക്സിങ്- ഷിജു സേവിയര്‍, നിഹില്‍ പി വി. പ്രൊമോഷന് ഹെഡ്- രാഗേന്ത് രവീന്ദ്രന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അഫ്നാന് പാലൂര്, അസോസിയേറ്റ് ഡയറക്ടര്‍- സി കെ വിമല്‍, അസിസ്റ്റന്റ് ഡയറക്ടര്‍- പ്രവീണ്‍ പ്രസാദ്, സഹഛായാഗ്രഹണം- നിദാന് ദേവ്, ഡബ്ബിങ് സ്റ്റുഡിയോ- എന്‍ എസ് മീഡിയ, ശബ്ദം നല്കിയവര്- ദേവ കൃഷ്ണന്, ദേവ സന്തോഷ്, നിഹില്‍ പി വി, ശ്യമിനി സുരേഷ്, ജിനു എസ്. സോങ് റെക്കോര്‍ഡിങ് സ്റ്റുഡിയോ- ഓഫ് ബീറ്റ് മ്യൂസിക്(ചെന്നൈ), ഓം സ്റ്റുഡിയോ(തൃശൂര്‍).
ബാക്കിങ് വൊക്കേല്സ്- അര്ജുന് റാം, നിവേദിത രാംനാഥ്, സൂര്യഞ്ജലി രെജീവ്, അരവിന്ദ് മഹാദേവന്.
ഡ്രോണ്‍- സോണ്ണി പെരുനാട്, സ്റ്റില്‍സ്- ടിന്റു സജി, പരസ്യകാല- വിഷ്ണു മോഹനന്, സ്നാപ് ഫോക്കസ് ഡിസൈന്‍സ്. ടൈറ്റില്‍ ഡിസൈന്‍- ഋഷി കെ കൃഷ്ണ, ടൈറ്റില്‍ അനിമേഷന്‍- മാല് ബ്ലൂ.
പത്തനംതിട്ട ചിറ്റാര്‍ പെരുനാട്, ആലപ്പുഴ എടത്വ എന്നിവിടങ്ങളായിരുന്നു 'ശകടത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com