സി എന്‍ എ-
മുംബൈ:
ഒരുകാലത്ത് ഇന്ത്യന്‍ സിനിമയിലെ ബോക്സ് ഓഫീസ് ക്വീന്‍ ആയിരുന്ന ഷക്കീലയുടെ ജീവിതം പകര്‍ത്തുന്ന 'ഷക്കീല' എന്ന ചിത്രം ഡിസംബര്‍ 25ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ഇന്ത്യയൊട്ടാകെ റിലീസ് ചെയ്യും. ഷക്കീലയുടെ ജീവിതത്തിലെ ഉയര്‍ച്ചയും താഴ്ചയും പ്രണയവും അഭിനയ വേദിയിലെ തേരോട്ടവുമെല്ലാം യഥാര്‍ത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് സംവിധായകന് ഇന്ദ്രജിത് ലങ്കേഷ് ചിത്രീകരിച്ചി രിക്കുന്നത്. ചലച്ചിത്ര വേദിയെകോരിത്തരിപ്പിച്ചു ചരിത്രത്തിന്റെ ഭാഗമായി മാറിയ ജീവിച്ചിരിക്കുന്ന ഷക്കീലയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത് ബോളിവുഡിലെ പ്രശസ്ത നടി റിച്ച ഛദ്ദയാണ്.
പങ്കജ് ത്രിപാഠി, എസ്തേര്‍ നോറോണ, ഷീബ റാണ എന്നിവരോടൊപ്പം മലയാളിയായ നടന് രാജീവ് പിള്ളയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് സുനില്‍ കുമാര്‍ അഗര്‍വാളാണ്. സംഭാഷണം- രോഹന് ബജാജ്, എഡിറ്റിംഗ്- ബാലു സല്യൂജ എന്നിവരാണ്. റിലീസിനൊരുങ്ങുന്ന ഷക്കീലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയതിനു പിന്നാലെ ട്രെയിലറും പുറത്തുവന്നു. ചുവന്ന സാരിയുടുത്ത് കയ്യില്‍ തോക്കുമായി നില്ക്കുന്ന റിച്ചയുടെ ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്. 'ഈ വര്‍ഷം ക്രിസ്തുമസ് ചൂടുള്ളതാവും' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
കൗമാരപ്രായത്തില്‍ ക്യാമറക്ക് മുന്നിലെത്തുകയും വിവിധ ഭാഷകളിലായി 250 ഓളം സിനിമകളില്‍ അഭിനയിച്ചു പുതിയൊരു ട്രെന്‍ഡ് സൃഷ്ടിച്ചെടുത്ത അഭിനേത്രിയാണ് ഷക്കീല.
സമ്മി നന്‍വാനി, ശരവണപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ബംഗളൂരുവില്‍ ഷക്കീല പങ്കെടുത്ത ചടങ്ങില്‍വെച്ച് സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്യുകയുണ്ടായി. ട്രെയിലര്‍ കണ്ടു അതിശയ പെട്ടുപോയ ഷക്കീല സിനിമയില്‍ തന്നെ അവതരിപ്പിച്ച ബോളിവുഡ് നടി റിച്ചയെ വളരെ അധികം പ്രശംസിക്കുകയും അഭിനന്ദിക്കുകയുമുണ്ടായി. കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ അഭിനേതാക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ട്രെയിലര്‍ കാണുമ്പോള്‍ ഭൂതകാലത്തിലെ പലതും എന്നെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. പ്രത്യേകിച്ച് എന്റെ കാമുകന് റിച്ചാര്‍ഡ്. ഈ കഥാപാത്രത്തെയാണ് മലയാളിയായ നടന് രാജീവ് പിള്ള സിനിമയില്‍ അവതരിപ്പിക്കുന്നത്. ഈ സിനിമ ഒരു അതിശയമാണ്. സിനിമ കണ്ടു ഞാന്കരഞ്ഞുപോയേക്കാം. എന്റെ കഥപറയാനും എന്നെക്കുറിച്ച് സിനിമയെടുക്കാനും സംവിധായകന് ഇന്ദ്രജിത്ത് ലങ്കേഷ് കാണിച്ച ധൈര്യത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്ന് ഷക്കീല പറയുന്നു.