സി എന്‍ എ-
കൊച്ചി:
ഷക്കീലയുടെ ജീവിതം പകര്‍ത്തുന്ന 'ഷക്കീല' എന്ന സിനിമയുടെ ഒഫിഷ്യല്‍ ടീസര്‍ എത്തി. ചിത്രം ഡിസംബര്‍ 25ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ഇന്ത്യയൊട്ടാകെ റിലീസ് ചെയ്യും. ഷക്കീലയുടെ ജീവിതത്തിലെ ഉയര്‍ച്ചയും താഴ്ചയും പ്രണയവും അഭിനയ വേദിയിലെ തേരോട്ടവുമെല്ലാം യഥാര്‍ത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് സംവിധായകന് ഇന്ദ്രജിത് ലങ്കേഷ് ചിത്രീകരിച്ചി രിക്കുന്നത്. ചലച്ചിത്ര വേദിയെകോരിത്തരിപ്പിച്ചു ചരിത്രത്തിന്റെ ഭാഗമായി മാറിയ ജീവിച്ചിരിക്കുന്ന ഷക്കീലയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത് ബോളിവുഡിലെ പ്രശസ്ത നടി റിച്ച ഛദ്ദയാണ്.
പങ്കജ് ത്രിപാഠി, എസ്തേര്‍ നോറോണ, ഷീബ റാണ എന്നിവരോടൊപ്പം മലയാളിയായ നടന് രാജീവ് പിള്ളയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഷക്കീലയുടെ തൊണ്ണൂറുകളിലെയും രണ്ടായിരങ്ങളിലെയും ജീവിതമാണ് സിനിമ ആവിഷ്കരിക്കുന്നത്.