സി എന്‍ എ-
ഹൈദരാബാദ്:
കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം വീണ്ടും സിനിമയാവുകുന്നു. കാളിദാസന്റെ സംസ്കൃത നാടകം 'അഭിജ്ഞാന ശാകുന്തളം' വീണ്ടും സിനിമയാകുന്നു. ഗുണശേഖര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടി സമാന്ത അക്കിനേനിയാണ് ശകുന്തളയായി വേഷമിടുന്നത്. തെലുങ്ക് ഭാഷയിലൊരുങ്ങുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഈ വര്‍ഷം അവസാനത്തോടെയാകും ചിത്രീകരണം ആരംഭിക്കുക. മണി ശര്‍മ ആണ് സംഗീതം ഒരുക്കുന്നത്.
ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നും ദുഷ്യന്തന്റെയും ശകുന്തളയുടെയും പ്രണയകഥ അവതരിപ്പിക്കുന്ന ചിത്രമാകും ഇതെന്നാണ് സൂചന.
ദേശീയ അവാര്‍ഡ് ജേതാവായ ഗുണശേഖര്‍ അനുഷ്ക്ക ഷെട്ടിയെ നായികയാക്കി 2015ല്‍ 'രുദ്രമാദേവി' എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. പിന്നീട് റാണ ദഗുബതിയെ നായകനാക്കി 'ഹിരണ്യ കശ്യപ' എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു.
സമാന്ത ശകുന്തള ആകുമ്പോള്‍ ആരാവും ദുഷ്യന്തന്? എന്നാണ് ആരാധകരുടെ ചോദ്യം.