സി എന്‍ എ-
കൊച്ചി:
'സൂഫിയും സുജാതയും' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന് നരണിപ്പുഴ ഷാനവാസ് അന്തരിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ നില ഗുരതരാവസ്ഥയിലായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും പിന്നീട് അവിടെനിന്ന് വൈകിട്ട് ആറുമണിക്ക് ആംബുലന്‍സില്‍ റോഡുമാര്‍ഗ്ഗം പുറപ്പെട്ട് രാത്രി ഒമ്പത് മണിയോടെ ആസ്റ്റര്‍മെഡിസിറ്റിയില്‍ എത്തിച്ചെങ്കിലും പത്തുമണിക്ക് മരണം സംഭവിക്കുകയായിരുന്നു.
അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ സ്ക്രിപ്റ്റ് വര്‍ക്ക് നടക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.
മലപ്പുറം ജില്ലയിലെ പൊന്നാനി, നരണിപ്പുഴയാണ് ഷാനവാസിന്റെ സ്വദേശം.