CNA
കൊച്ചി:
ഷെയ്ന് നിഗമിനെ നായകനാക്കി സംവിധായകന് പ്രിയദര്ശന് ഒരുക്കുന്ന പുതിയ ചിത്രം 'കൊറോണ പേപ്പേഴ്സ്'ന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.
ഫോര്‍ ഫ്രെയിംസിന്റെ ബാനറില്‍ പ്രിയദര്ശന് തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഫോര്‍ ഫ്രെയിംസിന്റെ ആദ്യ നിര്‍മ്മാണ സംരഭം കൂടിയാണിത്.
'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലൂടെ സുപരിചിതയായ ഗായത്രി ശങ്കര്‍ ആണ് 'കൊറോണ പേപ്പേഴ്സില്‍ നായികയായി എത്തുന്നത്.
ഷെയ്ന് നിഗമിനെ കൂടാതെ ഷൈന്‍ ടോം ചാക്കോ, സിദ്ദിഖ്, മണിയന് പിള്ള രാജു, കുഞ്ഞികൃഷ്ണന്, ജെയ്സ് ജോസ് തുടങ്ങിയവും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
പ്രിയദര്ശന് തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എന്നതും ഒരു പ്രത്യേകതയാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍.എം ബാദഷ, ഛായാഗ്രാഹണം- ദിവാകര്‍ എസ് മണി, എഡിറ്റിംങ്- എം.എസ് അയ്യപ്പന് നായര്‍, കലാസംവിധാനം- മനു ജഗത്, പ്രൊഡക്ഷന്‍ കണ്ട്രോളര്- നന്ദു പൊതുവാള്, കോസ്റ്റ്യൂം ഡിസൈന്‍- സമീറ സനീഷ്, മേക്കപ്പ്- രതീഷ് വിജയന്, ആക്ഷന്‍- രാജശേഖര്‍, സൗണ്ട് ഡിസൈന്‍- എം.ആര് രാജാകൃഷ്ണന്, സ്റ്റില്‍സ്- ശാലു പേയാട്.
Online PR - CinemaNewsAgency.Com