അഞ്ജു അഷറഫ്-
കൊച്ചി:
വെയില്, കുര്‍ബാനി എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി ഷൈന്‍നിഗം പുതിയ സിനിമയുടെ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു. സലാം ബാപ്പു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയിലായിരിക്കും ഷൈന്‍ ആദ്യം ജോയിന്‍ ചെയ്യുക. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ദുബായിലും കേരളത്തിലുമായിട്ടാണ് ഷൂട്ടിംഗ്. സിനിമയുടെ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിക്കുന്നത് ദുബായിലാണ്. മലയാളത്തിലെ പ്രഗല്ഭരായ നടീനടന്മാരുടൊപ്പം യുഎഇയിലെ കലാകാരന്മാരും ചിത്രത്തില്‍ അണിനിരക്കും. താരനിര്‍ണ്ണയവും മറ്റു കാര്യങ്ങളും പൂര്ത്തിയായിവരുന്നതേയുള്ളു.