സി എന്‍ എ-
കൊച്ചി:
സ്ത്രീ സുരക്ഷ എന്ന വിഷയത്തെ ആസ്പദമാക്കി ജടായു രാമ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 'SHE'എന്ന ഓണ്‍ലൈന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. പരമാവധി 10 മിനിറ്റ് വരെയുള്ള ഹ്രസ്വ ചിത്രങ്ങള്‍ ആണ് പരിഗണിക്കപ്പെടുക. 2021 ജനുവരി 15 ന് മുന്‍പ് രജിസ്ട്രര്‍ ചെയ്യുകയും, 2021 ഫെബ്രുവരി 15 നു മുന്‍പ് സമര്‍പ്പിക്കുകയും ചെയ്യുന്ന ഷോര്‍ട്ട് ഫിലിമുകളാണ് അവാര്‍ഡിനായി പരിഗണിക്കുക. 1000 രൂപയാണ് രജിസ്ട്രേഷന് ഫീസ്.
ഒന്നാം സമ്മാനം - 50,000/- , രണ്ടാം സമ്മാനം - 25,000/- , മൂന്നാം സമ്മാനം - 10,000/-
മികച്ച സംവിധാനം, ഉള്ളടക്കം, അഭിനയം, എഡിറ്റിങ്, സിനിമാറ്റോഗ്രഫി, സംഗീതം തുടങ്ങിയവയ്ക്ക് - 10,000/- വീതം സമ്മാനം നല്‍കും.
എച് ഡി ( HD ) ഫോര്‍മാറ്റില്‍ ആയിരിക്കണം ചിത്രങ്ങള്‍ സമര്‍പ്പിക്കേണ്ടത്.
NB : വിശദ വിവരങ്ങള്‍ക്കായി www.jatayuramatemple.in സന്ദര്‍ശിക്കുക. ഫോണ്‍ നമ്പര്‍ +91 9778065168.