CNA
കൊച്ചി:
ഉണ്ണി മുകുന്ദന് നായകനായെത്തുന്ന 'ഷെഫീക്കിന്റെ സന്തോഷം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.
ഹിറ്റ് ചിത്രമായ മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് 'ഷെഫീക്കിന്റെ സന്തോഷം'.
ഉണ്ണി മുകുന്ദന് ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന 'ഷെഫീക്കിന്റെ സന്തോഷം', നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്നു.
പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ഈ ചിത്രത്തില്‍ പറയുന്നത്. 'ഷെഫീക്കിന്റെ സന്തോഷ'ത്തില്‍ തന്റെ അച്ഛന് അഭിനയിക്കുന്നുവെന്ന് മുന്‍പ് ഉണ്ണി മുകുന്ദന് അറിയിച്ചിരുന്നു.
മനോജ് കെ ജയന്, ദിവ്യ പിള്ള, ബാല, ആത്മീയ രാജന്, ഷഹീന് സിദ്ദിഖ്, മിഥുന് രമേശ്, സ്!മിനു സിജോ, അനീഷ് രവി, അരുണ്‍ ശങ്കരന് പാവുമ്പ, ബോബന് സാമുവല്‍, അസിസ് നെടുമങ്ങാട്, ജോര്‍ഡി പൂഞ്ഞാര്‍, ഉണ്ണി നായര്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ഛായാഗ്രഹണം- എല്‍ദോ ഐസക്, സംഗീതം- ഷാന്‍ റഹ്മാന്, എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, ലൈന്‍ പ്രൊഡ്യൂസര്‍- വിനോദ് മംഗലത്ത്, മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- അജി മസ്ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജന്, പ്രാമോഷന്‍ കണ്‍സള്‍ട്ടന്റ്- വിപിന്‍ കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ശ്യാം കാര്ത്തികേയന്.
നവംബര്‍ 25ന് ഗുഡ് വില്‍ എന്റെര്റ്റൈന്മെന്റ്സ് 'ഷെഫീഖിന്റെ സന്തോഷം' തിയ്യേറ്ററിലെത്തിക്കുന്നു.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com