എ.എസ്. ദിനേശ്
ഈരാറ്റുപേട്ട:
ഉണ്ണിമുകുന്ദന്, മനോജ് കെ. ജയന്, ബാല, ദിവ്യ പിള്ള, ആത്മിയ രാജന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് പന്തളം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് 'ഷെഫീഖിന്റെ സന്തോഷം'.
'മേപ്പടിയാന്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ഉണ്ണിമുകുന്ദന് ഫിലിംസിന്റെ ബാനറില്‍ ഉണ്ണിമുകുന്ദന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഷഹീന് സിദ്ധിക്ക്, മിഥുന് രമേഷ്, സ്മിനു സിജോ, ബോബന് സാമുവല്‍, ഹരീഷ് പേങ്ങന്, അസീസ് നെടുമങ്ങാട്, പൊള്ളാച്ചി രാജാ, ജോര്‍ഡി പൂഞ്ഞാര്‍, തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
എ ഫണ്‍ റിയലസ്റ്റിക് മൂവി എന്ന് വിശേഷിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ദൊ ഐസക് നിര്‍വ്വഹിക്കുന്നു.
സംഗീതം- ഷാന്‍ റഹ്മാന് ഒരുക്കുന്നത്.
എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, പ്രൊഡക്ഷന്‍ കണ്ട്രോളര്- വിനോദ് മംഗലത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ശ്യാം കാര്ത്തികേയന്, മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- അജി മസ്ക്കറ്റ്, പരസ്യകല- മാ മി ജോ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാകേഷ് കെ രാജന്, പ്രൊമോഷന് കണ്‍സള്‍ട്ടന്റ്- വിപിന്‍ കുമാര്‍.
ടൈറ്റില്‍ ക്യാരക്ടറായി ഉണ്ണിമുകുന്ദന് അഭിനയിക്കുന്ന 'ഷെഫീഖിന്റെ സന്തോഷം' ഏപ്രില്‍ 16 ന് ഈരാറ്റുപേട്ടയില്‍ ചിത്രീകരണം ആരംഭിക്കും. പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com