CNA
കൊച്ചി:
തന്റെ ഏറ്റവും പുതിയ മലയാള ചിത്രം പ്രഖ്യാപിച്ച് നടന് നിവിന്‍ പോളി. 'ശേഖര വര്‍മ്മ രാജാവ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനുരാജ് മനോഹറാണ്.
'ഇഷ്ക്' എന്ന ചിത്രത്തിന് ശേഷം അനുരാജ് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ്.
എസ്. രഞ്ജിത്ത് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കും. പോസ്റ്റര്‍ ഡിസൈന്‍- യെല്ലോടൂത്ത്സ്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com