സി എന്‍ എ-
തിരു:
സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ സിനിമ ഷൂട്ടിങ്ങ് നടത്തുവാന്‍ അനുമതി നല്‍കിയതായി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇത്തരം പ്രഖ്യാപനം നടത്തിയത്.
കോവിഡ് വ്യാപനം മൂലം ഉണ്ടായ ലോക്ക്ഡൗണില്‍ സ്തംഭിച്ച സിനിമാ വ്യവസായത്തിന് വലിയ ആശ്വാസമായാണ് അനുമതി ലഭിച്ചിരിക്കുന്നത്.
ടിപിആര്‍ അനുസരിച്ച് നാല് വിഭാഗമായാണ് തിരിച്ചിരിക്കുന്നത്. എ വിഭാഗം ടിപിആര്‍ അഞ്ചില്‍ കുറവ്. 5 മുതല്‍ 10 വരെ ടിപിആര്‍ ഉള്ളത് ബി വിഭാഗം. 10 മുതല്‍ 15വരെ ടിപിആര്‍ ഉളളത് സി വിഭാഗം. ഡി വിഭാഗം 15ന് മുകളില്‍ ടിപിആര്‍ ഉള്ളത്.
സീരിയല്‍ ഷൂട്ടിങ് പോലെ കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ സിനിമാ ഷൂട്ടിങ്ങ് അനുവദിക്കും. ഒരു ഡോസ് വാക്സീനെടുത്തവര്‍ക്കേ ഇത്തരം ഇടത്ത് പ്രവേശനം അനുവദിക്കാവൂ. കടുത്ത നിയന്ത്രണങ്ങളോടെയാണ് അനുമതി.