സി എന്‍ എ-
വയനാട്:
മലയാളം, തമിഴ് സിനിമ, ആല്‍ബം, പരസ്യ ചിത്രം എന്നീ രംഗത്ത് 17 വര്‍ഷമായി പ്രൊഡക്ഷന്‍ രംഗത്ത് പ്രര്‍ത്തിക്കുന്ന കലാകാരനാണ് ഷൗക്കത്ത് വണ്ടൂര്‍. 2014ല്‍ മികച്ച പ്രൊഡക്ഷന്‍ എക്സിക്യുട്ടീവിനുള്ള ശാന്ത ദേവി പുരസ്കാരം ലഭിച്ചു.
പ്രൊഡക്ഷന്‍ രംഗത്ത് 100 സിനിമകള്‍ പൂര്‍ത്തിയാക്കിയ സമയത്തു വണ്ടൂര്‍ 'ദര്‍പ്പണം കലാ സാഹിത്യ വേദി' ഷൗക്കത്തിന് സ്നേഹോപഹാരം നല്കി ആദരിച്ചു. നിരവധി കലാ പ്രവര്‍ത്തനങ്ങളും സിനിമകളുമായി ഷൗക്കത്ത് വണ്ടൂര്‍ മുന്നോട്ട് യാത്ര തുടരുകയാണ്.