CNA
തിരു:
നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ നിര്‍മ്മാണവും ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിച്ച്, ഇന്ദ്രന്‍സ്, ഗിരീഷ് നെയ്യാര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കോമഡി ത്രില്ലര്‍ ചിത്രം 'ശുഭദിന'ത്തിന്റെ ട്രയിലര്‍ ശ്രദ്ധേയമാകുന്നു.
നഗരത്തിലെ ഒരു ഫ്ളാറ്റില്‍ താമസിക്കുന്നവരുടെ വൈവിധ്യങ്ങളായ ജീവിതമുഹൂര്‍ത്തങ്ങള്‍ക്കൊപ്പം ആ ഫ്ളാറ്റിലെ തന്നെ സിഥിന്‍ പൂജപ്പുര എന്ന ചെറുപ്പക്കാരന്റെ മനോവ്യാപാരങ്ങളും അതിന്റെ അനന്തരഫലങ്ങളുമാണ് ട്രയിലര്‍ കാഴ്ച്ചയിലുള്ളത്. ഫ്ളാറ്റ് സെക്യൂരിറ്റി ജോസേട്ടന്റെ സാന്നിധ്യവും ട്രയിലറില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.
'മാച്ച് ബോക്സ്', നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ 'തി.മി.രം' തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷമുള്ള ശിവറാം മണിയുടെ ചിത്രമാണ് 'ശുഭദിനം'.
ഗിരീഷ് നെയ്യാര്‍, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്, ജയകൃഷ്ണന്, രചന നാരായണന്‍കുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിള്‍, മാലാ പാര്‍വ്വതി, അരുന്ധതി നായര്‍, ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായര്‍, ജയന്തി, അരുണ്‍കുമാര്‍, നെബീഷ് ബെന്‍സണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.
ബാനര്‍- നെയ്യാര്‍ ഫിലിംസ്, നിര്‍മ്മാണം- ഗിരീഷ് നെയ്യാര്‍, എഡിറ്റിംഗ് & സംവിധാനം- ശിവറാംമണി, ഛായാഗ്രഹണം- സുനില്‍പ്രേം എല്‍ എസ്, രചന- വി എസ് അരുണ്‍കുമാര്‍, പ്രോജക്ട് ഡിസൈനര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- നാസിം റാണി, ഗാനരചന- ഗിരീഷ് നെയ്യാര്‍, സംഗീതം- അര്ജുന് രാജ്കുമാര്, ആലാപനം- വിജയ് യേശുദാസ്, സൂരജ് സന്തോഷ്, അനാര്‍ക്കലി മരിക്കാര്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്- രാജീവ് കുടപ്പനക്കുന്ന്, കല- ദീപു മുകുന്ദപുരം, ചമയം- മുരുകന് കുണ്ടറ, കോസ്റ്റ്യൂംസ്- അജയ് തേങ്കര, സൗണ്ട് മിക്സിംഗ്- അനൂപ് തിലക്, സൗണ്ട് ഡിസൈന്‍- രാധാകൃഷ്ണന് എസ്, സതീഷ് ബാബു, ഷൈന്‍ ബി.ജോണ്‍, ത്രില്‍സ്- അഷ്റഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍ മാനേജ്മെന്റ്- ദി സോഷ്യല്‍ സ്ക്കേപ്പ്, ട്രയിലര്‍ റിലീസ്- ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റര്‍ടെയ്ന്‍മെന്റ്സ്, സെറ്റ് ഡിസൈന്‍സ്- 401 ഡിസൈന്‍ ഫാക്ടറി, ഡി ഐ- കെഎസ്എഫ്ഡിസി, വി എഫ് എക്സ്- കോക്കനട്ട് ബഞ്ച്, ദി സോഷ്യല്‍ സ്ക്കേപ്പ്, ഡിസൈന്‍സ്- നെയ്യാര്‍ ഫിലിംസ്, നവീന്‍ വി, സിജീഷ് ശിവന്, ടൈറ്റില്‍ ഡിസൈന്‍- ജോണി ഫ്രെയിംസ്, സ്റ്റില്‍സ്- മൃതുല്‍ വിശ്വനാഥ്, വിന്‍സി ലോപ്പസ്, ധനില്‍കൃഷ്ണ, പി ആര് ഒ- അജയ് തുണ്ടത്തില്‍.
Online PR - CinemaNewsAgency.Com