എംകെ ഷെജിന്‍-
കൊച്ചി:
ദുബായ് നാഷണല്‍ ഡേ ഓട് അനുബന്ധിച്ചു ഇശല്‍ അറേബ്യ നിര്‍മിക്കുന്ന സംഗീതസാന്ദ്രമായ 'ഷുമുഖ്' എന്ന ആല്‍ബത്തിലെ ഗാനത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. യു. എ. ഇ യുടെ 49ആമത് ദേശീയ ദിനത്തോട് അനുബന്ധിച്ചു ഈ ഗാനം നവംബര്‍ 30ന് പുറത്തിറങ്ങും. ഇന്‍ഡോ അറബ് സംസ്കാരം വിളിച്ചോതുന്ന ഷുമുഖിന്റെ ഗാന ത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നതു പ്രശസ്ത ഗാനരചയിതാവ് ഒ. എം കരുവാരക്കുണ്ട് ആണ്. അന്‍വര്‍ അമല്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ഗാനം പാടിയിരിക്കുന്നതു യുവ ഗായകരില്‍ ശ്രദ്ധേയാനായ ചലച്ചിത്ര പിന്നണി ഗായകന് സിയ ഹുല്‍ ഹക്ക് ആണ്. അമീര്‍ ഷെരീഫ് ആണ് സംവിധാനം നിര്‍വഹിചിരിക്കുന്നത്. ക്യാമറ- ബിനു ചുങ്കം, സ്ക്രിപ്റ്റ്- ആലപ്പുഴ ഗോപകുമാര്‍, മേക്കപ്പ്- ബാബു ആലപ്പുഴ, കൊറിയോഗ്രാഫര്‍- രതീഷ്, കോര്‍ഡിനേറ്റര്‍- ബിന്‍ഷാ ബഷീര്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷാജഹാന്. പി.ആര്.ഒ.- എംകെ ഷെജിന്‍. സിയ ഉല് ഹക്ക്, ഷെജിന്‍, സന്ദീപ്, നഹാസ്, ജെയിന്, ജ്യോതി, ഹീര ദിയ ജസീല്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.
ഇശല്‍ ബാന്‍ഡ് അബുദാബി ചെയര്മാന് റഫീഖ് ഹൈദ്രോസ് ആണ് ആശയം, മുഖ്യ രക്ഷാധികാരി- ഹാരിസ് നാദാപുരം. ഇശല്‍ ബാന്‍ഡ് അബുദാ ബി യുടെ ബാനറില്‍ പുറത്തിറങ്ങുന്ന പതിനാറാമത്തേതും ഈ വര്‍ഷത്തെ അഞ്ചാമത്തേയുമായ സംഗീത ആല്‍ബമാണ് 'ഷുമുഖ്'.