Editor - MM Kamath
കൊച്ചി:
സിദ്ധിഖ് സമാന്, അപര്‍ണ്ണ ജനാര്ദ്ദനന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫൈസല്‍ ഷാ സംവിധാനം ചെയ്യുന്ന പേരിടാത്ത പുതിയ ചിത്രത്തിന്റെ ചിത്രീകരണം കാക്കനാട് ആരംഭിച്ചു.
സോനു ഗൗഡ, ജോ ടോം ചാക്കോ, രഞ്ജി പണിക്കര്‍, ജോണ്‍ വിജയ്, ജെയിംസ് ഏലിയ, ഗോകുലന്, അഭിറാം പൊതുവാള്, സ്മിനു, ഷൈനി സാറ, മാല പാര്‍വതി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
മാക്സിമം എന്റര്ടെയിന്മെന്റസിന്റെ ബാനറില്‍ ആശാ മുരളീധരന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം രതീഷ് റാം നിര്‍വ്വഹിക്കുന്നു. വി ആര് ബാലഗോപാല്‍ തിരക്കഥ സംഭാഷണമെഴുതുന്നു.
അനില്‍ പനച്ചൂരാന് എഴുതിയ വരികള്‍ക്ക് ഇഷാന് ദേവ് സംഗീതം പകരുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര്- സുഹൈല്‍ വരട്ടിപ്പള്ളിയാല്‍, കല- സുനില്‍ വെങ്ങോല, മേക്കപ്പ്- കിച്ചു ഐരാവള്ളി, വസ്ത്രാലങ്കാരം- ശരണ്യ ജീബു, സ്റ്റില്‍സ്- ഷിജിന് പി രാജ്, പരസ്യക്കല- സിറോ ക്ലോക്ക്, എഡിറ്റര്‍- അഭിലാഷ് ബാലചന്ദ്രന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ആസിഫ് കൊളക്കാടന്‍, അസോസിയേറ്റ് ഡയറക്ടര്‍- അമല്‍ ബോണി മാത്യു, ലോക്കേഷന്‍ എറണാക്കുളം, ഒറ്റപ്പാലം, ബാംഗ്ലൂര്‍. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com