എ.എസ്. ദിനേശ്
കൊച്ചി:
അട്ടപ്പാടിയുടെ ജീവിതവും മുഡുക ഭാഷയുടെ സൗന്ദര്യവുമായി മനോജ് പാലോടന്‍ സംവിധാനം ചെയ്യുന്ന 'സിഗ്നേച്ചര്‍' എന്ന സിനിമയിലെ ആദ്യത്തെ വീഡിയോ ഗാനം റിലീസായി.
സന്തോഷ് വര്‍മ്മ എഴുതി സുമേഷ് പരമേശ്വരന് സംഗീതം പകര്‍ന്ന് വൃന്ദ മേനോന് ആലപിച്ച 'ഏലേലമ്മ...' എന്നാരംഭിക്കുന്ന, മണ്ണിന്റെ മണമുള്ള, അട്ടപ്പാടിയുടെ ഹൃദയത്തുടിപ്പുള്ള ഗാനമാണ് റിലീസായത്.
അട്ടപ്പാടിയുടെ ഗോത്രഭാഷയായ മുഡുക ഇതാദ്യമായി ഒരു മലയാള ചലച്ചിത്രത്തില്‍ ഉപയോഗിക്കുകയും അട്ടപ്പാടി ഊരുകളില്‍ നടക്കുന്ന നിരന്തരമായ ചൂഷണങ്ങളും അക്രമങ്ങളും ഉദ്വേഗജനകമായ കഥാ തന്തുവില്‍ ഇഴ ചേര്‍ത്ത് അവതരിപ്പിക്കുന്ന വേറിട്ടൊരു ത്രില്ലര്‍ ചലച്ചിത്രമാണ് 'സിഗ്നേച്ചര്‍'.
പാരമ്പര്യ വിഷ ചികിത്സകനായ ഒരു ആദിവാസി യുവാവ്, തന്റെ ഭൂമികയില്‍ തിന്മകള്ക്കെതിരേ നടത്തുന്ന പോരാട്ടവും ആ യഥാര്‍ഥ പോരാട്ടങ്ങള്‍ക്കൊപ്പം പ്രകൃതി നടത്തുന്ന അസാധാരണമായ ഇടപെടലും ചേര്‍ന്നതാണ് മനോജ് പാലോടന്റെ 'സിഗ്നേച്ചര്‍.
ആദിവാസി ജീവിതം ദുരിതപൂര്‍ണമാക്കുന്ന E 117 എന്ന ഒറ്റയാനെ തളക്കാനുള്ള വനപാലകരുടെ ശ്രമങ്ങള്‍ ഉദ്വേകജനകമായ കഥാ സന്ദര്‍ഭത്തിലേയ്ക്കും സിനിമയെ കൊണ്ടുപോകുന്നുണ്ട്.
അട്ടപ്പാടി അഗളി സ്കൂളിലെ അധ്യാപകനായ ഊര് മൂപ്പന് തങ്കരാജ് സുപ്രധാനമായ ഒരു വേഷത്തിലെത്തുന്നു.
കാര്‍ത്തിക് രാമകൃഷ്ണന് ('ബനേര്‍ഘട്ട' ഫയിം), ടിനി ടോം, ആല്‍ഫി പഞ്ഞിക്കാരന്‍ ('ശിക്കാരി ശംഭു' ഫയിം), നഞ്ചിയമ്മ, ചെമ്പില്‍ അശോകന്, ഷാജു ശ്രീധര്‍, ബാലചന്ദ്രന് ചുള്ളിക്കാട്, അഖില, നിഖില്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം 30 ഓളം അട്ടപ്പാടിക്കാരും ഈ ചിത്രത്തിലെ അഭിനേതാക്കളാണ്.
സാഞ്ചോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ലിബിന് പോള്‍ അക്കര, ജെസ്സി ജോര്‍ജ്ജ്, അരുണ്‍ വര്‍ഗീസ് തട്ടില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'സിഗ്നേച്ചര്‍' എന്ന സസ്പെന്‍സ് ത്രില്ലര്‍ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം ഫാദര്‍ ബാബു തട്ടില്‍ സി എം ഐ എഴുതുന്നു.
ഛായാഗ്രഹണം- എസ് ലോവല്‍, എഡിറ്റിംഗ്- സിയാന് ശ്രീകാന്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍- നോബിള്‍ ജേക്കബ്, സംഗീതം- സുമേഷ് പരമേശ്വരന്, ക്രീയേറ്റീവ് ഡയറക്ടര്‍- നിസാര്‍ മുഹമ്മദ്, ആര്‍ട്ട് ഡയറക്ടര്‍- അജയ് അമ്പലത്തറ, മേക്കപ്പ്- പ്രദീപ് രംഗന്, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂര്‍, ഗാന രചന- സന്തോഷ് വര്‍മ്മ, തങ്കരാജ് മൂപ്പന്, സിജില്‍ കൊടുങ്ങല്ലൂര്‍, സ്റ്റില്‍സ്- അജി മസ്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- പ്രവീണ്‍ ഉണ്ണി, സൗണ്ട് ഡിസൈന്‍- വിവേക് കെ എം, അനൂപ് തോമസ്, വിഷ്വല്‍ എഫക്ടസ്- റോബിന് അലക്സ്, കളറിസ്റ്റ്- ബിലാല്‍ ബഷീര്‍, പബ്ലിസിറ്റി ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com