സി എന്‍ എ-
കൊച്ചി:
അനീഷ് മോഹന്‍ അണിയിച്ചൊരുക്കുന്ന നിശബ്ദ കഥകളുടെ ചലച്ചിത്രാവിഷ്കാരം... 'Silent Signs'.
ഇന്നേവരെ ആരും ചെയ്യാത്ത ഒരു പരീക്ഷണം... സിനിമയില്‍ ആദ്യമായി ഒരു സൈലന്റ് ത്രില്ലര്‍ ആന്തോളജി....
ഈ നിശബ്ദ ഹ്രസ്വ സിനിമയുടെ ക്യാമറക്ക് പിന്നില്‍ പ്രശസ്ത കനേഡിയന്‍ ഛായാഗ്രാഹകന്‍ A. K. നമ്മറ്റചെക്ക്, കഥ- ലിയോ കുരിയാക്കോസ്, സിനിമയെ ജീവനായി കാണുന്ന ഒരുപറ്റം ചെറുപ്പക്കാര്‍ക്കൊപ്പം അണിയറയില്‍ സിനിമരംഗത്തെ പ്രമുഖരും ഒന്നിക്കുന്നു.
എഡിറ്റിംഗ്- വിജയ് ശങ്കര്‍, പശ്ചാത്തല സംഗീതം- റോണീ റാഫല്‍, ശബ്ദ മിസ്രണം- രംഗനാഥ് രവി, കളറിങ്- ശ്രീകുമാര്‍ നായര്‍, സിനിമാ നിര്‍മ്മതാവായ സജയ് സെബാസ്റ്റ്യന്‍ പങ്കാളിയാവുന്ന ഈ ചിത്രത്തില്‍ അറിയപ്പെടുന്ന മിനിയെച്ചര്‍ ആര്‍ട്ടിസ്റ്റ് തോമസ് ജേക്കബ് കലാ സംവിധാനം നിര്‍വ്വഹിക്കുന്നു. ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ബിയോണ് ടോം.
ഉടന്‍ റിലീസാകാനിരിക്കുന്ന 'Silent Signs' അവസാനഘട്ട പണിപ്പുരയിലാണ്.
Online PR - CNA