സി എന്‍ എ-
കൊച്ചി:
നവംബര്‍ 6, 7 തിയതികളിലായി നടന്ന വാന്‍കൂവര്‍ ഇന്‍ഡിപെന്‍ഡന്‍സ് ഫിലിം ഫെസ്റ്റിവലിലേക്ക് ഒഫീഷ്യല്‍ സെലെക്ഷനും ഷോര്‍ട് ഫിലിം ഫൈനല്‍ മത്സര വിഭാഗത്തില്‍ മികച്ച തിരക്കഥക്കുള്ള അവാര്‍ഡും നേടി അനീഷ് മോഹന്‍ സംവിധാനം ചെയ്ത ആല്‍ത്തറ ക്രീയേഷന്റെ 'സൈലന്റ് സൈന്‍സ്'.
ഈ വര്‍ഷം സമര്‍പ്പിക്കപ്പെട്ട നൂറുകണക്കിന് എന്‍ട്രികളില്‍ നിന്ന് അവസാന ഘട്ടത്തില്‍ ജൂറിയുടെ പരിഗണനയില്‍ വന്ന മികച്ച 34 ചിത്രങ്ങളില്‍ നിന്നാണ് ഈ നേട്ടം.
സാംസ്കാരിക, സിനിമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ചിത്രത്തിന്റെ സംവിധായകന് അനീഷ് മോഹനും സംഘവും സന്നിഹിതരായിരുന്നു. വിവിധ ദേശങ്ങളില്‍ നിന്ന്, ഭാഷകളില്‍ നിന്ന് മാറ്റുരച്ച ചിത്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി.
വാന്‍കോവറിലെ കെ മീക് തിയേറ്ററിലാണ് രണ്ട് ദിവസത്തെ മേള നടന്നത്.
സീസണിലെ മികച്ച കനേഡിയന്‍ ഹ്രസ്വ ചിത്രത്തിനുള്ള അവാര്‍ഡ് സൈലന്റ് സൈന്‍സ് നേരത്തെ നേടിയിരുന്നു.
സൗണ്ട് ഡിസൈനര്‍- രംഗനാഥ രവി, എഡിറ്റര്‍- വിജയ് ശങ്കര്‍, സംഗീത സംവിധായകന്- റോണീ റാഫെല്‍, ആര്‍ട്ട്- തോമസ് ജേക്കബ്, കളറിങ്- ശ്രീകുമാര്‍ നായര്‍, ഡിസൈന്‍- കൃഷ്ണ പ്രസാദ്.
'നിശബ്ദതയ്ക് മറ്റൊരു തലം' ലിയോയുടെ കഥാ തന്തുവിന് തിരക്കഥ എഴുതിയത് ബിയോണ് ടോം. പ്രമുഖ നിര്‍മ്മാതാവ് സജയ് സെബാസ്റ്റ്യന്‍ ചിത്രത്തില്‍ പങ്കാളിയാവുന്നു.
കനേഡിയനായ സീനിയര്‍ ക്യാമറാമാന് എ. കെ. നമറ്റ് ചെക്കിന്റെ പരിചയ സമ്പന്നത ഓരോ ഫ്രയിമിലും പ്രതിഫലിച്ചിരിക്കുന്നു. ചിത്രീകരണം പൂര്‍ത്തിയായി നിരവധി ചലചിത്ര മേളകളിലേക്ക് ഔദ്യോധികമായി ക്ഷണിക്കപ്പെട്ടിരിക്കുന്ന ചിത്രം കൂടുതല്‍ പുരസ്കാരങ്ങള്‍ കയ്യെത്തിപിടിക്കുമെന്നുറപ്പാണ്.
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com