സി എന്‍ എ-
ചെന്നൈ:
ലോക്ഡൗണില്‍ അടച്ചുപൂട്ടിയ തീയേറ്ററുകള്‍ മാസങ്ങള്‍ക്കു ശേഷം തുറക്കുകയും കേരളത്തിലും തമിഴ്നാട്ടിലും ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിജയ് യുടെ മാസ്റ്റര്‍ കാണാന്‍ ജനം ഇരച്ച് കയറുകയാണ്.
സിനിമാ തീയറ്ററുകള്‍ ഉണരുകയാണ്. മാസ്റ്ററിന് പിന്നാലെ കൂടുതല്‍ സിനിമകള്‍ തിയറ്ററിലേക്ക് എത്തും. ചിലമ്പരശന്‍ നായകനാകുന്ന 'ഈശ്വരന്' തമിഴ്നാട്ടില്‍ ഇന്ന് റിലീസാണ്.
ചിമ്പുവിന്റെ സിനിമകള്‍ക്ക് ചില തിയറ്റര്‍ ഉടമകള്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കികൊണ്ടാണ് സിനിമയുടെ റിലീസ്.
ചിമ്പുവിന്റെ സിനിമകള്‍ക്ക് ചില തിയറ്റര്‍ ഉടമകള്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കികൊണ്ടാണ് സിനിമയുടെ റിലീസ് ചെയ്യുന്നത്. നേരത്തെ 'ഈശ്വരന്' ഒ.ടി.ടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് തിയറ്റര്‍ ഉടമകള്‍ ഉയര്‍ത്തിയത്. എന്നാല്‍, ഇന്നലെ നടന്ന ചര്‍ച്ചയില്‍ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു.
ശുചീന്ദ്രന് ഗ്രാന്‍ഡ് ഫാമിലി എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ശുചീന്ദ്രന് സംവിധാനം ചെയ്യുന്ന ഈശ്വരനില്‍ ചിമ്പുവിന്റെ ജോഡിയായി നിധി അഗര്‍വാള്‍ അഭിനയിക്കുന്നു. 'വെണ്ണില കബഡി കൂട്ടം', 'നാന് മഹാന് അല്ലൈ', 'രാജപാട്ടൈ', 'പാണ്ഡ്യ നാട്', 'ജീവ', 'പായും പുലി', 'കെന്നഡി ക്ലബ്ബ്' തുടങ്ങിയ ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ശുചീന്ദ്രന്. ഗ്രാമീണ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ആക്ഷന്‍ ഡ്രാമയില്‍ ഭാരതിരാജ, നന്ദിത ശ്വേത, ബാല ശരവണന് തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. തമന് സംഗീതം നിര്‍വഹിചിരിക്കുന്നു സിനിമയില്‍ ഗംഭീര മേക്കോവറിലാണ് ചിമ്പു എത്തുന്നത്.
കഥാപാത്രത്തിനു വേണ്ടി 30 കിലോതൂക്കം കുറച്ചു. മേക്കോവര്‍ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ചിമ്പു മൂന്നു വര്‍ഷത്തിന് ശേഷം വീണ്ടും സമൂഹമാധ്യമങ്ങളില്‍ സജീവമായത്.
ശുജീന്ദ്രന് സംവിധാനം ചെയ്യുന്ന ചിമ്പു വിന്റെ 'ഈശ്വരന്' കേളരത്തില്‍ നാളെയാണ് റിലീസ് ചെയ്യുന്നത്. തമിഴ് സിനിമകളിലൂടെ കേരളത്തിലെ തീയേറ്ററുകള്‍ ഉണര്‍ന്നതിന് ശേഷമാണ് മലയാള ചിത്രങ്ങള്‍ എത്തിതുടങ്ങുകയുള്ളൂ.
പ്രജേഷ്സെന്‍ സംവിധാനം ചെയ്യുന്ന ജയസൂര്യ അഭിനയിക്കുന്ന 'വെള്ളം' ജനുവരി 22ന് പ്രദര്‍ശനത്തിനെത്തും. കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന 'വാങ്ക്', ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന 'ലവ്' എന്നീ ചിത്രങ്ങള്‍ 29ന് റിലീസ് ചെയ്യും.