സി എന്‍ എ-
കൊച്ചി:
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായക കഥാപാത്രങ്ങളാക്കി സിനിമ ഒരുക്കി ശ്രദ്ധേയനായ സോമന് അമ്പാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു.
ഷൂട്ടിംഗ് തുടങ്ങുന്നതിനു മുന്നോടിയായി തയ്യാറാക്കിയ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ മലയാളത്തിലെ രണ്ട് തലമുറയില്‍പ്പെട്ട കെ.മധു, ഹരികുമാര്‍, ലാല്‍ജോസ്, ജീത്തുജോസഫ്, പ്രിയനന്ദനന്, അജയ് വാസുദേവ്, മാര്‍ത്താണ്ഡന്‍, അരുണ്‍ ഗോപി, ഒമര്‍ലുലു, ജിബിജോജു, ഷാനു സമദ്, ജിയോബേബി തുടങ്ങി 12 പ്രമുഖ സംവിധായകര്‍ മാര്‍ച്ച് ഒന്നിന് രാവിലെ 11 മണിക്ക് ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യുന്നു.