CNA
കൊച്ചി:
വിനയ് ഫോര്‍ട്ട് നായകനായെത്തുന്ന കോമഡി എന്റര്ടെയ്നര് 'സോമന്റെ കൃതാവ്' ടീസര്‍ ശ്രദ്ധേയമായി.
വിനയ് ഫോര്‍ട്ട് വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഈ ചിത്രത്തിലെത്തുന്നത്. കുട്ടനാട്ടുകാരനായ കൃഷി ഓഫിസറായാണ് വിനയ് ഫോര്‍ട്ട് എത്തുന്നത്.
കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറാ ഷിബിലയാണ് നായിക.
രോഹിത് നാരായണന് ആണ് 'സോമന്റെ കൃതാവ്' സംവിധാനം ചെയ്യുന്നത്.
തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്, മനു ജോസഫ്, ജയന് ചേര്‍ത്തല, നിയാസ് നര്‍മ്മകല, സീമ ജി. നായര്‍ എന്നിവര്‍ക്കൊപ്പം ചിത്രത്തിലെ നാടന്‍ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ നാട്ടുകാരെ കണ്ടെത്തി അഭിനയ പരിശീലനത്തില്‍ പങ്കെടുപ്പിച്ചവരില്‍ നിന്നും തിരഞ്ഞെടുത്ത പതിനാറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
ഓണ്‍ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം, മാസ്റ്റര്‍ വര്‍ക്സ് സ്റ്റുഡിയോസ് മിഥുന് കുരുവിള, രാഗം മൂവീസ്സ് രാജു മല്ല്യത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു.
'ഉണ്ട', 'സൂപ്പര്‍ ശരണ്യ' എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഛായാഗ്രാഹണം നിര്‍വഹിച്ച സുജിത്ത് പുരുഷന് ആണ് ഛായാഗ്രാഹണം.
കഥ, തിരക്കഥ, സംഭാഷണ- രഞ്ജിത്ത് കെ. ഹരിദാസ്, സംഗീതം- പി.എസ്. ജയഹരി, എഡിറ്റര്‍- ബിജീഷ് ബാലകൃഷ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷബീര്‍ മലവെട്ടത്ത്, കല- അനീഷ് ഗോപാല്‍, മേക്കപ്പ്- ജയന് പൂങ്കുളം, വസ്ത്രാലങ്കാരം- അനില്‍ ചെമ്പൂര്, സ്റ്റില്‍സ്- രാഹുല്‍ എം. സത്യന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- റ്റൈറ്റസ് അലക്സാണ്ടര്‍, അസോഷ്യേറ്റ് ഡയറക്ടര്‍- റെനിറ്റ് രാജ്, അസിസ്റ്റന്റ് ഡയറക്ടര്‍- പ്രശോഭ് ബാലന്, പ്രദീപ് രാജ്, സുഖില്‍ സാഗ്, അസോസിയേറ്റ് ക്യാമറമാന്- ക്ലിന്റോ ആന്റണി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അനില്‍ നമ്പ്യാര്‍, ബര്‍ണാഡ് തോമസ്, പിആര്‍ഒ- എ.എസ്. ദിനേശ്.
Online PR - CinemaNewsAgency.Com