CNA
കൊച്ചി:
ചരണ്‍ തേജ് ഉപ്പളപതി സിഇഒ ആയ എഡ് എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ കെ രാജ ശേഖര്‍ റെഡ്ഡി നിര്‍മ്മിച്ച് ഗൂഡചാരി, എവരു, എച്ച്ഐടി ഫെയിം എഡിറ്റര്‍ ഗാരി ബിഎച്ച് സംവിധാനം ചെയ്യുന്ന യുവ നായകന് നിഖില്‍ സിദ്ധാര്‍ത്ഥയുടെ പത്തൊമ്പതാമത്തെ ചിത്രമാണ് 'SPY'.
തികച്ചും വ്യത്യസ്തമായ അവതാരത്തിലും കഥാപാത്രത്തിലും പ്രത്യക്ഷപ്പെടുന്ന നിഖിലിന്റെ ആദ്യ പാന്‍ ഇന്ത്യ റിലീസാണ് 'SPY'.
തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ 2022 ദസറയ്ക്ക് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.
നിര്‍മ്മാതാവ് കെ രാജ ശേഖര്‍ റെഡ്ഡിയുടെതാണ് കഥ. എഡിറ്റര്‍- ഗാരി ബിഎച്ച്.
ഒരു കംപ്ലീറ്റ് ആക്ഷന്‍ പാക്ക്ഡ് സ്പൈ ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രത്തില്‍ നിഖിലിന്റെ നായികയായി ഐശ്വര്യ മേനോന് എത്തുന്നു.
ഹോളിവുഡിലെ ജൂലിയന്‍ അമരു എസ്ട്രാഡയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
ഒരു ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടര്‍ ആക്ഷന്‍ സീക്വന്‍സുകളുടെ മേല്‍നോട്ടം വഹിക്കുന്നു. ശ്രീചരണ്‍ പകല ചിത്രത്തിന് വേണ്ടി ശബ്ദട്രാക്ക് ഒരുക്കുന്നു.
അര്ജുന് സൂരിസെറ്റി കലാവിഭാഗം കൈകാര്യം ചെയ്യുന്നു. രവി ആന്റണിയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.
നിഖില്‍ സിദ്ധാര്‍ത്ഥ, ഐശ്വര്യ മേനോന് എന്നിവരെ കൂടാതെ അഭിനവ് ഗോമതം, സന്യ താക്കൂര്‍, ജിഷു സെന്‍ഗുപ്ത, നിതിന്‍ മേത്ത, രവി വര്‍മ്മ തുടങ്ങിവരും അഭിനയിക്കുന്നു.
പി ആര് ഒ- എ എസ് ദിനേശ്, ശബരി.
Online PR - CinemaNewsAgency.Com