CNA
ഗുരുവായൂര്‍:
പ്രശസ്ത നടനും മോഡലമായ സുദേവ് നായര്‍ വിവാഹിതനായി. മോഡലായ അമര്‍ദീപ് കൗറാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
മുംബൈയില്‍ ജനിച്ചുവളര്‍ന്ന സുദേവ് നിരവധി മലയാള ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. മൈ ലൈഫ് പാര്‍ട്ണര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി.
അനാര്‍ക്കലി, എസ്ര, കായംകുളം കൊച്ചുണ്ണി, മാമാങ്കം, അതിരന്, വണ്‍, പത്തൊന്‍പതാം നൂറ്റാണ്ട്, തുറമുഖം, ഭീഷ്മപര്‍വ്വം തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്.
Online PR - CinemaNewsAgency.Com