CNA
കൊച്ചി:
രഞ്ജിപണിക്കര്‍, മണിയന് പിള്ള രാജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സി.ആര്. അജയകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച്, ജൂണ്‍ 24 ന് തീയേറ്ററുകളിലെത്തുന്നു.
'സുഡോക്കു'N' എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.
പുള്ളിക്കണക്കന് എഴുതിയ വരികള്‍ക്ക് അപ്പു ഈണം നല്കി ജാസി ഗിഫ്റ്റ് ആലപിച്ച 'നെഞ്ചോരമല്ലേ പെണ്ണേ...' എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് റീലിസായത്.
അന്തര്‍ദേശീയ മാധ്യമങ്ങളിലൂടെ ശ്രദ്ധേയായ സാറാ ഷേയ്ക്കാ, മലയാളികളുടെ മനം കവര്‍ന്ന, ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള കുഞ്ഞുവ്ളോഗര്‍ ശങ്കരന് ഒക്കെ ആദ്യമായി മലയാള ചലച്ചിത്ര രംഗത്തെത്തുന്നത് സുഡോക്കു'ച ല്‍ അഭിനയിച്ചുകൊണ്ടാണ്.
'ചങ്ങാതിപ്പൂച്ച', 'മൈ ബിഗ് ഫാദര്‍', 'അഭിയും ഞാനും' തുടങ്ങിയ ഹിറ്റ് മലയാള ചലച്ചിത്രങ്ങളുടെ സംവിധായകനായ എസ് പി മഹേഷ് ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അഞ്ചാം വയസ്സുമുതല്‍ നൃത്തമാടി തനിക്കു കിട്ടുന്ന പ്രതിഫലം മുഴുവനും നിര്‍ധനരായ ക്യാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കുവേണ്ടി ദാനം ചെയ്യുന്ന ചിപ്പിമോള് ആദ്യമായി കോറിയോഗ്രാഫറാകുന്ന ചിത്രം കൂടിയാണ് 'സുഡോക്കു'N'.
പ്രമുഖ താരങ്ങളായ കലാഭവന്‍ നാരായണന് കുട്ടി, 'ഇരണ്ട് മനം വേണ്ടും' എന്ന തമിഴ് സിനിമയിലെ നായകന് സജി സുരേന്ദ്രന്, കെ. അജിത് കുമാര്‍, ജാസ്മിന് ഹണി, മുന്‍ഷി രഞ്ജിത്ത്, കെ. പി. എ. സി. ലീലാമണി, കെ. പി. എ. സി. ഫ്രാന്‍സിസ്, ആദിനാട് ശശി, കിജിന്‍ രാഘവന്, കോമഡി പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ സുമേഷ്, മഞ്ജിത്, സന്തോഷ് തങ്ങള്‍, ദീപു ഇന്ദിരാദേവി, ബിന്ദു തോമസ്സ്, താര വി. നായര്‍, കവിത കുറുപ്പ്, ജാനകി ദേവി, മിനി സ്ക്രീനിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ബേബി വ്യദ്ധി വിശാല്‍, ബേബി ആരാധ്യ, മാസ്റ്റര്‍ ആദി എസ്സ്. സുരേന്ദ്രന്, വി. റ്റി. വിശാഖ്, ബോബ് ജി എടേര്‍ഡ്, ബിജു എസ്സ്, പ്രേം വിനായക്, മനോജ രാധാകൃഷ്ണന്, ബിജു കാവനാട്, ഗൗതം, ഹരീഷ് ഭരണി, പ്രിയലാല്‍, സിദ്ധാര്‍ത്ഥ്, വിക്രം കലിംഗ, കാര്‍ത്തിക്, വിനോദ്,ഡി. പോള്‍, സിജിന്‍, ആദിത്യ എസ്സ്. രാജ്, ലിപു, ഷഹീര്‍ മുംതാസ്, അനൂപ് ബഷീര്‍, സായി മോഹന്‍, രാജേഷ് കുമാര്‍, പ്രസീദ് മോഹന്‍, സൈമണ്‍ നെടുമങ്ങാട് എന്നിവര്‍ക്കൊപ്പം സ്കൂള്‍ ഓഫ് ഡ്രാമയിലെ കലാകാരന്മാരും നൂറ്റിഇരുപതോളം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
അരുണ്‍ ഗോപിനാഥ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
പുള്ളിക്കണക്കന്, സജി ശ്രീവല്‍സം എന്നിവരുടെ വരികള്‍ക്ക് തൈക്കൂടത്തിലൂടെ ശ്രദ്ധേയനായ അപ്പു, മൈജോണ്‍ ബ്രിട്ടോ എന്നിവര്‍ സംഗീതം പകരുന്നു.
എഡിറ്റര്‍- ഹേമന്ത് ഹര്ഷന്, ആര്‍ട്ട്- സുജി ദശരഥന്, വസ്ത്രാലങ്കാരം- ഭക്തന് മങ്ങാട്, മേക്കപ്പ്- പന്തളം വിജയകുമാര്‍, രഞ്ജിത് മാമ്മൂട്, സ്റ്റില്‍സ്- സുനില്‍ കളര്‍ ലാന്റ്, ക്രിയേറ്റീവ് ഡയറക്ടര്‍- മജ്ഞിത് ശിവരാമന്, അസോസിയേറ്റ് ഡയറക്ടര്‍- ഋഷി സൂര്യന് പോറ്റി, വില്‍സണ്‍ തോമസ്സ്, രതീഷ് ഓച്ചിറ. എഫക്ട്സ്- സുരേഷ് തിരുവല്ലം, അസിസ്റ്റന്റ് ഡയറക്ടര്‍- സുരാജ് ചെട്ടികുളങ്ങര, അനീഷ് കല്ലേലി. പ്രൊഡക്ഷന്‍ കണ്സള്ട്ടേഷന്- ബദറുദ്ദീന്‍ അടൂര്‍, വി എഫ് എക്സ്- താഹിര്‍ മുഹമ്മദ്, വിനു രാമകൃഷ്ണന്, ബി ജി എം- അജീഷ് തോമസ്, ഡിസൈന്‍- ബിജു ബൈമാക്സ്, ദിപു സോമന്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com